

കടം കൊടുത്ത പണം തിരിച്ച് ചോദിച്ചതിന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയില്‍; ഇയാളെ കോടതിയിൽ ഹാജരാക്കി
സ്വന്തം ലേഖിക
കോട്ടയം: കടം കൊടുത്ത പണം തിരിച്ച് ചോദിച്ചതിന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റില്‍. പെരുമ്പായിക്കാട് മള്ളുശേരി തിടമ്പൂര്‍ ക്ഷേത്രം ഭാഗത്ത് താഴപ്പള്ളില്‍ അനന്തു സത്യനെ(ഉണ്ണി-26)യാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി 10-ന് ആണ് സംഭവം. ഇയാള്‍ കുടയംപടി സ്വദേശിയായ യുവാവിനെ കോട്ടയം സെന്‍ട്രല്‍ ജംഗ്ഷന് ഭാഗത്തു വച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. യുവാവിന് പ്രതി പണം കടം കൊടുത്തിരുന്നു. കഴിഞ്ഞദിവസം രാത്രി കോട്ടയം സെന്‍ട്രല്‍ ജംഗ്ഷന് ഭാഗത്ത് വച്ച് പണം തിരികെ ആവശ്യപ്പെടുകയും തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പ്രതി യുവാവിനെ ആക്രമിക്കുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ കേസെടുത്ത കോട്ടയം വെസ്റ്റ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ നിലവിൽ കോട്ടയം വെസ്റ്റ്, ഗാന്ധിനഗര്‍ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]