ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ Quora -യിൽ ദിവസവും അനേകം ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും നാം കാണാറുണ്ട്. ഇപ്പോൾ അത്തരത്തിൽ വരുന്ന പുതിയ ഒരു ചർച്ചയാണ് ഭൂമിയിലെ ഏറ്റവും ചെലവേറിയ വൃക്ഷവും അതിന്റെ അമ്പരപ്പിക്കുന്ന വിലയും. വ്യത്യസ്തങ്ങളായ നിരവധി ഉത്തരങ്ങളാണ് ഈ ചോദ്യത്തിന് ലഭിക്കുന്നത്.
മെക്സിക്കോയിലെ മെക്സിക്കോ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ബ്ലൈൻഡ് ഫോൾഡഡ് ട്രീയാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ വൃക്ഷമെന്നാണ് അമിത് മണ്ഡൽ എന്നയാൾ അഭിപ്രായപ്പെട്ടത്. മരിയ ഡി ലോസ് ആഞ്ചലസ് എന്നാണ് ഈ മരത്തിൻറെ പേര് ഒന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 700 വർഷത്തിലേറെ പഴക്കമുള്ള ഈ മരം കൃത്രിമമായി സൃഷ്ടിച്ച സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത് ലോകത്തിലെ ഏറ്റവും ചെലവേറിയ വൃക്ഷം ആഫ്രിക്കൻ ബ്ലാക്ക്വുഡ് ട്രീ (ഡാൽബെർജിയ മെലനോക്സൈലോൺ) ആണെന്നാണ്. ഈ മരത്തിന്റെ തടി ലോകത്തിലെ ഏറ്റവും വിലയേറിയതായി കണക്കാക്കപ്പെടുന്നു. ഇതിന്റെ വില ഒരു കിലോഗ്രാമിന് $10,000 വരെയാകാം. എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, ഈ ഉത്തരങ്ങളുടെ എല്ലാം ആധികാരികത സംബന്ധിച്ച് സംശയങ്ങളുണ്ട്. കാരണം വ്യക്തമായ വിവരങ്ങൾ നൽകാതെയും ഉറവിടങ്ങൾ സൂചിപ്പിക്കാതെയും ആയിരുന്നു പല അഭിപ്രായ പ്രകടനങ്ങളും.
അതേസമയം, ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, സ്റ്റാർക്സ്പുർ ഗോൾഡൻ ഡെലിഷ്യസ് ആപ്പിൾ ട്രീ (Starkspur Golden Delicious Apple tree) ആണ് ലോകത്തിലെ ഏറ്റവും ചെലവേറിയ വൃക്ഷമായി കണക്കാക്കപ്പെടുന്നത്. 1959 -ൽ അമേരിക്കയിലെ വാഷിംഗ്ടണിൽ 42 ലക്ഷം രൂപയ്ക്ക് ഒരാൾ ഇത് വാങ്ങിയതിന് ശേഷമാണ് ഈ റെക്കോർഡ് ഉണ്ടായത്.
എന്നാൽ, AZ അനിമൽ വെബ്സൈറ്റിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ജപ്പാനിലെ കാറ്റോ കുടുംബത്തിന് അവരുടെ വീട്ടുവളപ്പിൽ 1000 വർഷം പഴക്കമുള്ള ഒരു ബോൺസായ് മരമുണ്ട്. ജുനൈപ്പർ ബോൺസായ് എന്നാണ് ആ മരത്തിന് പേരിട്ടിരിക്കുന്നത്. മരത്തിന് 16 കോടി രൂപ വരെ വിലയുണ്ടത്രേ ഇതിന്. നിലവിൽ ഏറ്റവും ചെലവേറിയ മരമായി ഇതും പറയപ്പെടുന്നുണ്ടെങ്കിലും, ഇത് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഉൾപ്പെടുത്തിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]