മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. പോഷകങ്ങളുടെ കലവറയാണ് മുട്ട. ഒരു സാമാന്യം വലിപ്പമുള്ള മുട്ടയില്‍ 13 സുപ്രധാന വിറ്റാമിനുകളും, ധാതുക്കളും, ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുട്ട ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും ഏറെ നല്ലതാണ്. തലചോറിന്റെ ആരോഗ്യത്തിന് മുറമേ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മുട്ട സഹായിക്കും.
അതേസമയം, മുട്ടയോടൊപ്പം ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ മുട്ടയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒന്ന്…
സോയ മിൽക്ക് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയും സോയ മിൽക്കും പ്രോട്ടീനുകളാൽ സമ്പന്നമാണ്. അതിനാല്‍ ഇവ ഒരുമിച്ച് കഴിച്ചാൽ ശരീരത്തിൽ പ്രോട്ടീന്റെ അളവ് വളരെയധികം കൂടും. അതിനാല്‍ മുട്ടയും സോയ മിൽക്കും ഒരുമിച്ചു കഴിക്കാതിരിക്കുന്നതാണ് നല്ലത്.
രണ്ട്…
ചായ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയിൽ നിന്നുള്ള പോഷകങ്ങളുടെ ആഗിരണത്തെ ചായ തടയാം. കൂടാതെ മുട്ടയും ചായയും ഒരുമിച്ചു കഴിച്ചാൽ ചിലരില്‍ അസിഡിറ്റിയും ഗ്യാസ്ട്രബിളും ഉണ്ടാകാം.
മൂന്ന്…
പഞ്ചസാരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയോടൊപ്പം പഞ്ചസാര കഴിക്കുമ്പോള്‍, അവയിൽ നിന്ന് പുറത്തുവരുന്ന അമിനോ ആസിഡുകൾ ശരീരത്തിന് നല്ലതല്ല. അതിനാല്‍ ഇവയും ഒരുമിച്ച് കഴിക്കേണ്ട.
നാല്…
നേന്ത്രപ്പഴവും മുട്ടയോടൊപ്പം കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
അഞ്ച്…
മീറ്റാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയിലും മാംസത്തിലും ഉള്ള അധിക കൊഴുപ്പും പ്രോട്ടീനും ഈ കോമ്പിനേഷൻ ദഹിപ്പിക്കാൻ പ്രയാസകരമാക്കും. അതിനാലാണ് മുട്ട മാംസത്തോടൊപ്പം കഴിക്കുന്നത് ഒഴിവാക്കേണ്ടത്.
ആറ്…
ഓറഞ്ച്, ചെറുനാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങളും മുട്ടയ്ക്കൊപ്പം കഴിക്കുന്നത് വയറിനെ മോശമാക്കും.
ഏഴ്…
തൈരും മുട്ടയും ഒരുമിച്ചു കഴിക്കരുത്. ഇവ രണ്ടിലും പ്രോട്ടീന്‍ ധാരാളം ഉള്ളതിനാല്‍ ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഈ നാല് തരം നട്സുകള്‍ കഴിക്കൂ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]