
First Published Oct 1, 2023, 9:38 PM IST എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, നടുവേദന, പല്ലുവേദന തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പ്രത്യേകിച്ച്, മുപ്പത് കഴിഞ്ഞാല്‍ എല്ലുകളുടെ ആരോഗ്യത്തില്‍ ശ്രദ്ധ കൊടുത്തു തുടങ്ങണം. അത്തരത്തില്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനായി കഴിക്കേണ്ട
ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… പാലുല്‍പ്പന്നങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പാല്, ചീസ്, യോഗർട്ട് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
കൂടാതെ വിറ്റാമിന്‍ ഡിയും പ്രോട്ടീനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. രണ്ട്… ചീരയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയായ ചീരയില്‍ കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. മൂന്ന്… എള്ള്, ചിയ പോലുള്ള വിത്തിനങ്ങളിലും കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
അതിനാല്‍ ഇവയും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനായി കഴിക്കാവുന്നതാണ്. നാല്… മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. മാത്രമല്ല വിറ്റാമിന്‍ ഡിയും മുട്ടയില്‍ ധാരാളമുണ്ട്.
കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കുന്നു. അതിനാല്‍ മുട്ട
ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും. അഞ്ച്… ഓറഞ്ചാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
വിറ്റാമിന്‍ സിക്ക് പുറമേ കാത്സ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഓറഞ്ച് പതിവായി കഴിക്കുന്നതും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും. ആറ്… മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
പ്രത്യേകിച്ച് സാല്‍മണ്‍ ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്.
അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഏഴ്… ബദാം ആണ് ഏഴാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
കാത്സ്യവും മറ്റ് വിറ്റാമിനുകളും അടങ്ങിയ ബദാം കഴിക്കുന്നതും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. എട്ട്… ബീന്‍സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
ഫൈബര്‍, പ്രോട്ടീന്‍, മറ്റ് മിനറലുകള്‍, കാത്സ്യം എന്നിവ ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ സോയ ബീന്‍സ്, ഗ്രീന്‍ ബീന്‍സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. Also read: മുഖം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ പതിവായി ഈ മൂന്ന് ഭക്ഷണങ്ങള്‍ കഴിക്കൂ… youtubevideo Last Updated Oct 1, 2023, 9:39 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]