മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് സാഗര് സൂര്യ പ്രേക്ഷകര്ക്ക് പരിചിതനായത്. പിന്നീട് ബിഗ് സ്ക്രീനിലേക്ക് പോയ സാഗറിന്റെ കുരുതി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. എന്നാല് നടന് കരിയറില് ഒരു വലിയ ബ്രേക്ക് കിട്ടിയത് ഇപ്പോള് ബിഗ് ബോസ് ഷോയിലൂടെയാണ്.
ഇപ്പോഴിതാ തന്റെ സ്വപ്നം സാക്ഷത്കരിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് സാഗർ. സാഗര് പുതിയ ബ്യൂട്ടി പാര്ലര് ആരംഭിച്ചു. സൂര്യ മേക്കോവര് സ്റ്റുഡിയോ എന്ന പേരില് തൃശ്ശൂര്, ചിറ്റിലപ്പള്ളിയില് ആരംഭിച്ച പാര്ലര് മനീഷയും നാദിറ മെഹ്റിനും വന്ന് ഉദ്ഘാടനം ചെയ്തു. വീഡിയോ കോളിലൂടെ സെറീനയും സാന്നിധ്യം അറിയിച്ചിരുന്നു.
”ഏറെ നാളത്തെ പരിശ്രമത്തിനും കഷ്ടപ്പാടിനും ശേഷം എന്റെ സ്വപ്നം യാഥാര്ത്ഥ്യമായി. ഉദ്ഘാടന ചടങ്ങില് പങ്കെടുത്ത എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സാന്നിദ്ധ്യം തന്നെ ഒരു വലിയ പിന്തുണയായിരുന്നു. ഓപ്പണിംഗ് വന് വിജയമാക്കാന് നിങ്ങളുടെ എല്ലാ സഹായത്തിനും വളരെ നന്ദി’ എന്നാണ് ഉദ്ഘാടന വീഡിയോ പങ്കുവച്ച് സാഗര് സൂര്യ ഇന്സ്റ്റഗ്രാമില് കുറിച്ചത്.
ബിഗ്ഗ് ബോസ് ഷോയില് സാഗര് ഏറ്റവും കൂടുതല് അടുപ്പം കാണിച്ച രണ്ടുപേരാണ് സെറീനയും നാദിറയും. ഇരുവരുമായി ഇപ്പോഴും നല്ല സൗഹൃദത്തിലാണ് താരം. മറിമായം തുടങ്ങിയതു മുതല് മനീഷയെ അമ്മ സ്ഥാനത്ത് തന്നെയാണ് കാണുന്നത് എന്ന് പലപ്പോഴും സാഗര് പറഞ്ഞിട്ടുണ്ട്. ഷോയില് വച്ച് സാഗര് തന്റെ കുറേ ഏറെ സ്വപ്നങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. അമ്മയുടെ ആഗ്രഹം പോലെ പലരെയും സഹായിക്കാനും അതിനായി സ്വന്തമായി പല ബിസിനസ്സുകളും തുടങ്ങാനും പദ്ധതിയുള്ളതായി സാഗര് പറഞ്ഞിരുന്നു. സിനിമയിലും സജീവമാവുകയാണ് സാഗര്. അടുത്തിടെ ഇറങ്ങിയ കാസര്ഗോള്ഡില് ഒരു ശ്രദ്ധേയ കഥാപാത്രത്തെ സാഗര് അവതരിപ്പിച്ചിരുന്നു.
ALSO READ : ആ കോംബോ വീണ്ടും; ഞെട്ടിക്കാന് ഫഹദും വടിവേലുവും, ഇക്കുറി കോമഡി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക്ക് ചെയ്യുക
Last Updated Oct 2, 2023, 12:02 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]