മാതാവിന്റെ പേരിലുള്ള സ്ഥലവും ഫിക്സഡ് ഡെപ്പോസിറ്റും കൊടുത്തതിലുള്ള വിരോധം; സഹോദരീഭർത്താവിനെ വെട്ടിക്കൊലപ്പെത്തി ; സഹോദരിയെ കൊലപ്പെടുത്താൻ ശ്രമം; അൻപതുകാരന് ജീവപര്യന്തം തടവ് വിധിച്ച് കോടതി
സ്വന്തം ലേഖകൻ
കൊല്ലം: സഹോദരീഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തുകയും സഹോദരിയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തയാൾക്ക് ജീവപര്യന്തം കഠിന തടവ്. ചവറ ചോലയിൽ പുത്തൻവീട്ടിൽ ഗോപാലകൃഷ്ണപിള്ളക്കാണ് (51) കൊല്ലം അഡീഷനൽ ജില്ല ജഡ്ജി എസ്. സുഭാഷ് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചത്.
തടവിനോടൊപ്പം രണ്ടു ലക്ഷം രൂപ പിഴയൊടുക്കാനും ഉത്തരവിട്ടുണ്ട്. സഹോദരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് അഞ്ചു വർഷം കഠിന തടവ് കൂടി വിധിച്ചു. 2019 സെപ്റ്റംബർ 21നാണ് കേസിനാസ്പദമായ സംഭവം. അവിവാഹിതനായ പ്രതിയും മാതാവും കുടുംബവീട്ടിൽ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാർധക്യസഹജമായ അസുഖംമൂലം ബുദ്ധിമുട്ടിലായ മാതാവിനെ സഹായിക്കാനായി സഹോദരി ഉഷയും ഭർത്താവ് മോഹനൻപിള്ളയും ഒപ്പം താമസിക്കാനെത്തി. മാതാവിന്റെ പേരിലുള്ള സ്ഥലവും ഫിക്സഡ് ഡെപ്പോസിറ്റും മകൾക്ക് കൊടുത്തതിലുള്ള വിരോധത്തിലാണ് പ്രതി സഹോദരീഭർത്താവായ മോഹനൻപിള്ളയെ വെട്ടുകത്തികൊണ്ട് ആക്രമിച്ചത്. സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെട്ടുകത്തികൊണ്ട് തലയിൽ വെട്ടുകയും ഗുരുതര പരിക്കേറ്റ് മോഹനൻപിള്ള മരണപ്പെടുകയുമായിരുന്നു.
തുടർന്ന് പ്രതി സഹോദരി ഉഷയെയും വെട്ടികൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. മഹേന്ദ്ര, അമിത എന്നിവരാണ് ഹാജരായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]