

വില കുറച്ച് കൊടുത്ത് കസ്റ്റമേഴ്സിനെ ആകർഷിക്കും; അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഷെഡ്ഡിൽ കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവ് അറസ്റ്റിൽ. കസബ പൊലീസും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഒഡീഷ സ്വദേശി ബച്ചൻ മൊഹന്തി (33) ആണ് കസബ പൊലീസിന്റെ പിടിയിലായത്. മാങ്കാവ് കുറ്റിയിൽതാഴം റോഡിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഷെഡ്ഡിൽ വെച്ചാണ് 4.800 കിലോഗ്രാം കഞ്ചാവ് ഇയാളുടെ കൈവശത്ത് നിന്ന് പൊലീസ് കണ്ടെടുക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
10 വർഷമായി മാങ്കാവിൽ സ്ഥിരമായി താമസമാക്കിയ ആൾ ഒഡീഷയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് കേരളത്തിൽ എത്തിക്കുകയും സ്വദേശികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും വില്‍പ്പന നടത്തുകയുമാണ് ചെയ്തിരുന്നത്.
കസബ എസ് ഐ അബ്ദുള്‍ റസാഖ്, സീനിയർ സിപിഒമാരായ സജേഷ് കുമാർ പി, രാജീവ് കുമാർ പാലത്ത്, രതീഷ് പി എം ,സുധർമ്മൻ പി, സി പി ഒ ഷിബു പി എം, സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ ഷാലു എം, സുജിത്ത് സി കെ, എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]