
മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് കത്തിക്കയറുകയാണ്. റിലീസിനെ മികച്ച അഭിപ്രായം നേടിയ ചിത്രം വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്.
കണ്ണൂര്‍ സ്ക്വാഡിന്റെ ഓരോ ദിവസത്തെയും കളക്ഷനില്‍ വലിയ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂര്‍ സ്ക്വാഡ് 8.60 കോടിയാണ് കളക്ഷൻ കേരളത്തില്‍ നേടിയിരിക്കുന്നതെന്നാണ് ഫ്രൈഡേ മാറ്റ്നി ട്വീറ്റ് ചെയ്തിരിക്കുന്നത്.
റിലീസിന് കണ്ണൂര്‍ സ്ക്വാഡ് 2.40 കോടി രൂപ നേടി ബോക്സ് ഓഫീസില്‍ മികച്ച തുടക്കമിട്ടപ്പോള്‍ രണ്ടാം ദിവസം 2.75 കോടിയും മൂന്നാം ദിവസം 3.45 കോടിയുമായി കളക്ഷൻ ഉയര്‍ന്നു. കനത്ത മഴയിലും മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കുന്നുവെന്നത് വമ്പൻ വിജയത്തിന്റെ സൂചനയാണ്.
വൻ റിലീസ് അല്ലാതെ എത്തിയ ചിത്രം എന്ന നിലയില്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡിന് ലഭിച്ചുകൊണ്ടിരിക്കുന്നത് വമ്പൻ കളക്ഷനാണ് എന്നതാണ് പ്രത്യേകത. മമ്മൂട്ടി നിറഞ്ഞുനില്ക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്.
#KannurSquad 3 Days Kerala Boxoffice Collection Update:
Day 1 : 2.40 Crores
Day 2 : 2.75 Crores
Day 3 : 3.45 Crores
3 Days Total : 8.60 Crores. Superb day 3 performance against heavy rainfalls across the state.
pic.twitter.com/ltUE10yCAE — Friday Matinee (@VRFridayMatinee) October 1, 2023 നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് വിജയം ഉറപ്പിച്ചിരിക്കുന്നു. സംവിധാനം റോബി വര്‍ഗീസ് രാജാണ്.
മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയായിരിക്കുന്നു. കണ്ണൂര്‍ സ്ക്വാഡിന്റെ വിതരണം വേഫെറര്‍ ഫിലിംസ് ആണ്.
കണ്ണൂര്‍ സ്ക്വാഡില്‍ ജോര്‍ജ് മാര്‍ട്ടിനെന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
മമ്മൂട്ടിക്കൊപ്പം മറ്റ് നടൻമാരില് മിക്കവരുടെയും കഥാപാത്രങ്ങള്‍ വ്യക്തിത്വമുള്ളവരാണ് എന്നത് കണ്ണൂര്‍ സ്ക്വാഡിന്റെ പ്രത്യേകതയുമാണ്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചതുപോലെ ഉത്തരേന്ത്യയില്‍ ഒരു കേസ് അന്വേഷണത്തിനു പോകുന്ന നായകന്റെയും സംഘത്തിന്റെയും കഥ പറയുന്ന ചിത്രമായ കണ്ണൂര്‍ സ്ക്വാഡ് എന്തായാലും ത്രില്ലിംഗ് തന്നെയാണ്.
Read More: വിജയമുറപ്പിച്ചതിനു പിന്നാലെ അനുഷ്കയുടെ ചിത്രം ഒടിടിയിലേക്ക്, മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി എവിടെ കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]