

ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന: റൂം റെയ്ഡ് ചെയ്ത് എക്സൈസ് ചെയ്ത് സംഘം; റൂമിൽ നിന്ന് കണ്ടെത്തിയത് ഡയറിയിൽ എംഡിഎംഎയും ഹാഷിഷ് ഓയിലും കച്ചവടം നടത്തിയതിന്റെ രേഖകൾ; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം
സ്വന്തം ലേഖകൻ
തൃശൂർ: തൃശൂരിൽ ബാർ ഹോട്ടൽ കേന്ദ്രീകരിച്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദിന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ വൻതോതിൽ എംഡിഎംഎ പിടികൂടി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കൂർക്കഞ്ചേരി ഭാഗത്ത് വച്ച് കണ്ണംകുളങ്ങര സ്വദേശി ശ്രീജിത്തിനെ എംഡിഎംഎയുമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ തൃശ്ശൂർ സ്വദേശികളായ ശരത്ത്, ഡിനോ എന്നിവർ തൃശ്ശൂർ വോൾഗാ ടൂറിസ്റ്റ് ഹോമിൽ റൂമെടുത്ത് എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും വിൽക്കുന്നുണ്ടെന്ന വിവരം കിട്ടി.
ഇതിന്റെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ ഹോട്ടലിൽ ഇവർ താമസിച്ചിരുന്ന റൂം എക്സൈസ് റെയിഡ് ചെയ്യുകയായിരുന്നു. ഈ റൂമിൽ നിന്ന് 56.65 ഗ്രാം എംഡിഎംഎ, വെയിംഗ് മെഷീൻ, മൂന്നു ബണ്ടിൽ സിബ് ലോക്ക് കവറുകൾ, ഹാഷിഷ് ഓയിൽ അടങ്ങിയ ചില്ലു ഗ്ലാസ്സ്, ഹാഷിഷ് ഓയിൽ പാക്ക് ചെയ്യാൻ ഉപയോഗിച്ച 111 പ്ലാസ്റ്റിക് ഡബ്ബകൾ എംഡിഎംഎ സുക്ഷിച്ചിരുന്ന ലതർ ബാഗ് എന്നിവ കണ്ടെടുത്തു. ഇരു പ്രതികളും ഒളിവിലാണ്. ഇവരുടെ റൂമിൽ നിന്ന് കണ്ടെത്തിയ ഡയറിയിൽ എംഡിഎംഎയും ഹാഷിഷ് ഓയിലും മറ്റും കച്ചവടം നടത്തിയതിന്റെ വിശദവിവരങ്ങളും രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നു. പ്രതികൾക്കായി തിരച്ചിൽ പുരോഗമിക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ എൻ സുദർശന കുമാർ, പ്രിവന്റീവ് ഓഫീസർമാരായ കെ എസ് ഗിരീഷ്, എം എം, മനോജ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സുനിൽ ദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി എം ഹരീഷ്, സനീഷ് കുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ പിങ്കി മോഹൻ ദാസ് എന്നിവരും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]