ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈന സന്ദർശനത്തിനായി പുറപ്പെട്ടു എന്നതാണ് ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. ഷിയുമായുള്ള മോദിയുടെ കൂടിക്കാഴ്ച ‘ലജ്ജാകരമെന്ന്’ ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റർ നവാരോ, കേരള സർവകലാശാല റജിസ്ട്രാർ ഇൻ ചാര്‍ജിനെ മാറ്റും, ശബരിമല യുവതീ പ്രവേശനം കഴിഞ്ഞ അധ്യായമെന്ന് എം.വി.ഗോവിന്ദൻ, ബിആർഎസ് നേതാവ് കെ.കവിതയെ പാർട്ടിയിൽനിന്ന് പുറത്താക്കി എന്നിവയാണ് ഇന്നത്തെ പ്രധാന വാർത്തകൾ.
വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി. പ്രത്യേക ട്രെയിനിൽ ബെയ്ജിങ്ങിലെത്തുന്ന കിം ജോങ് ഉൻ സൈനിക പരേഡിൽ പങ്കെടുക്കും.
ചെനീസ് പ്രസിഡന്റ് ഷി ചിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ തുടങ്ങിയ ലോകനേതാക്കളുമായി വേദി പങ്കിടും. റഷ്യയുമായും ചൈനയുമായുമുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമായി സന്ദർശനത്തെ ഉപയോഗിക്കുമെന്നാണു റിപ്പോർട്ടുകൾ.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങുമായും നടത്തിയ കൂടിക്കാഴ്ചയെ ലജ്ജാകരമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റർ നവാരോ. റഷ്യയോടൊപ്പമല്ല, യുഎസിനോടൊപ്പം നിൽക്കണമെന്ന് മോദി മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു ഇടത് അംഗങ്ങളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിലെ ഭാരതാംബ ചിത്ര വിവാദവുമായി ബന്ധപ്പെട്ട് റജിസ്ട്രാര്‍ ഡോ. കെ.എസ്.അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്ത വി.സി ഡോ.
മോഹനന് കുന്നുമ്മല്‍ പകരം ചുമതല നല്കിയതു മിനി കാപ്പനായിരുന്നു. മിനി കാപ്പനു പകരം കാര്യവട്ടം ക്യാംപസ് ജോയിന്റ് റജിസ്ട്രാര്‍ ഡോ.
രശ്മിക്കു ചുമതല നല്‍കും. ‘‘വിശ്വാസികളുടെ നിലപാടുമായി ബന്ധപ്പെട്ടാണ് സിപിഎം പ്രവർത്തിക്കുന്നത്.
ഒരു വിശ്വാസത്തിനും എതിരായ നിലപാട് ഇന്നലെയും എടുത്തിട്ടില്ല, നാളെയും എടുക്കില്ല.’’–എം.വി.ഗോവിന്ദൻ പറഞ്ഞു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് നടപടി.
എംഎൽസിയായ കവിതയുടെ അടുത്ത കാലത്തെ പെരുമാറ്റവും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും ബിആർഎസിന് കോട്ടമുണ്ടാക്കിയെന്നത് പാർട്ടി നേതൃത്വം ഗൗരവമായെടുത്തുവെന്ന് ബിആർഎസ് എക്സിൽ പറഞ്ഞു. ഇതേത്തുടർന്ന് കവിതയെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ ചന്ദ്രശേഖര റാവു തീരുമാനിക്കുകയായിരുന്നെന്നും പ്രസ്താവനയിൽ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]