ഇസ്ലാമാബാദ്∙
പ്രളയ സാഹചര്യം നിയന്ത്രിക്കാൻ വിചിത്ര പരിഹാരമാർഗം നിർദേശിച്ച് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. താഴ്ന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന പാക്കിസ്ഥാനികൾ പ്രളയജലം വീപ്പകളിൽ ശേഖരിച്ചു വയ്ക്കണമെന്നും ഓടകളിലേക്ക് വെള്ളം ഒഴുക്കിവിടരുതെന്നുമാണ് ആസിഫിന്റെ നിർദേശം.
പ്രളയത്തെ അനുഗ്രഹമായി കാണണമെന്നും ആസിഫ് പാക്ക് ജനതയെ ഉപദേശിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുണ്ടായ
24 ലക്ഷത്തോളം പേരെയാണ് ബാധിച്ചത്. ആയിരക്കണക്കിന് ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.
ഇതു സംബന്ധിച്ച് പാക്ക് വാർത്താചാനലായ ദുനിയ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫിന്റെ വിവാദ പരാമർശം. ‘പ്രളയ സാഹചര്യത്തിനെതിരെ പ്രതിഷേധിക്കുന്നവർ പ്രളയജലം വീട്ടിലേക്ക് കൊണ്ടുപോകണം.
ഈ വെള്ളം അവരുടെ വീടുകളിൽ വീപ്പകളിലും കണ്ടെയ്നറുകളും സൂക്ഷിക്കണം. ഈ വെള്ളത്തെ അനുഗ്രഹമായി കരുതി സൂക്ഷിച്ചു വയ്ക്കുകയാണ് വേണ്ടത്.’–ഖ്വാജ ആസിഫ് പറഞ്ഞു.
10–15 വർഷമെടുക്കുന്ന വൻ പദ്ധതികളേക്കാൾ പാക്കിസ്ഥാനിൽ പെട്ടെന്ന് നിർമിക്കാനാകുന്ന ചെറു അണക്കെട്ടുകളാണ് വേണ്ടതെന്നും ആസിഫ് കൂട്ടിച്ചേർത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]