തിരുവനന്തപുരം∙ സെപ്റ്റംബര്‍ 20ന് പമ്പയില്‍ നടക്കുന്ന ആഗോള
സംഗമത്തിന് ക്ഷണിക്കാനെത്തിയ
പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ കാണാന്‍ കൂട്ടാക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ ഉണ്ടായിട്ടും പ്രസിഡന്റിനെയും സംഘത്തിനും കാണാന്‍ അനുമതി നല്‍കിയില്ല.
തുടര്‍ന്ന് ക്ഷണക്കത്ത് ഓഫിസില്‍ ഏല്‍പ്പിച്ച് പ്രശാന്ത് മടങ്ങി.
അയ്യപ്പ സംഗമത്തിന്റെ സംഘാടകസമിതിയില്‍ പ്രതിപക്ഷ നേതാവ് രക്ഷാധികാരിയാണെന്ന് പി.എസ്.പ്രശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ തന്നോട് ആലോചിക്കാതെ രക്ഷാധികാരിയായി ഉള്‍പ്പെടുത്തിയതില്‍ പ്രതിപക്ഷ നേതാവിന് കടുത്ത അതൃപ്തിയാണുള്ളത്.
മുന്‍പ് നേതാവായിരുന്ന പ്രശാന്ത് പാര്‍ട്ടിവിട്ട് സിപിഎമ്മിനൊപ്പം ചേര്‍ന്ന ശേഷമാണ് ദേവസ്വം പ്രസിഡന്റായത്. അയ്യപ്പ സംഗമത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ സഹകരിക്കുന്ന കാര്യം ഇന്നു വൈകിട്ട് ചേരുന്ന യുഡിഎഫ് യോഗത്തിലാവും തീരുമാനിക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]