കൊച്ചി ∙ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയിൽനിന്ന് 25 കോടി രൂപ തട്ടിയെടുത്ത കേസിൽ പുറത്തുവരുന്നത് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന വ്യാജ
ന്റെ വിവരം. കൊച്ചി ഇളംകുളം കുമാരനാശാൻ നഗറില്‍ താമസിക്കുന്ന 49 വയസ്സുകാരനാണ് 24.76 കോടി രൂപ നഷ്ടപ്പെട്ടത്.
2023 മേയ് മുതൽ 2025 ഓഗസ്റ്റ് 29 വരെയുള്ള സമയത്താണ് തട്ടിപ്പു നടന്നത്. സീഷെൽസ് ആസ്ഥാനമായ ഓൺലൈൻ ട്രേഡിങ് വെബ്സൈറ്റിന്റെ പേരിലായിരുന്നു .
മലയാളികൾ അടക്കമുള്ളവർ ഈ സംഘത്തിലുണ്ട്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്
അന്വേഷണം ആരംഭിച്ചു.
ട്രേഡിങ്ങിലെ ലാഭ നഷ്ടങ്ങളെക്കുറിച്ചും ചതിക്കുഴികളെക്കുറിച്ചുമൊക്കെ നന്നായി അറിയാവുന്നവരാണ് തട്ടിപ്പു സംഘത്തിന്റെ വലയിൽ വീഴുന്നത് എന്നതാണ് കൗതുകകരം.
കൊച്ചിയിൽ പണം നഷ്ടമായ വ്യവസായിയും ഏറെക്കാലമായി ട്രേഡിങ് നടത്തുന്ന ആളെന്നാണ് വിവരം. എന്നിട്ടും ഇയാളെ സമർഥമായി കബളിപ്പിക്കാൻ തട്ടിപ്പു സംഘത്തിനായി.
2 വര്‍ഷത്തിനിടയിൽ 96 ഇടപാടുകളിലൂടെയാണ് 25 കോടി രൂപയോളം ഇയാൾ തട്ടിപ്പുകാർ പറഞ്ഞ ട്രേഡിങ്ങിൽ നിക്ഷേപിച്ചത്. രാജ്യത്തെ പ്രമുഖ ന്റെ വിവിധ അക്കൗണ്ടുകളിലേക്കാണ് ഇയാള്‍ അയച്ച പണം എത്തിയിരിക്കുന്നത്.
പൊലീസ് ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ചുവരുന്നു.
ടെലഗ്രാമിലൂടെയാണ് തട്ടിപ്പുകാർ വ്യവസായിയുമായി ബന്ധപ്പെട്ടിരുന്നതെന്ന് എഫ്ഐആറിൽ പറയുന്നു. വെബ്സൈറ്റു വഴി ട്രേഡിങ് നടത്തി ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് തട്ടിപ്പു നടത്തി എന്നാണ് എഫ്ഐആർ.
ഫോണിൽ വിളിച്ചും ടെലഗ്രാം ആപ് വഴിയും നിരന്തരം ബന്ധപ്പെട്ട് ട്രേഡിങ്ങിനായി ചെറിയ തുക നിക്ഷേപിക്കുന്നതിനു നിർബന്ധിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനു സമ്മതിച്ചു കഴിഞ്ഞാൽ ഇതേ കമ്പനിയുടെ പേരുള്ള ആപ് ഡൗൺലോഡ് ചെയ്യണം.
നിക്ഷേപകരുടെ കാര്യം നോക്കാൻ ‘അക്കൗണ്ട് മാനേജരെ’യും നിയമിക്കും. പിന്നീട് ഇവരായിരിക്കും നിക്ഷേപകരുമായി ബന്ധപ്പെടുക.
ട്രേഡിങ്ങിൽ നിക്ഷേപിക്കുന്ന തുക വലിയ തോതിൽ വർധിച്ചിരിക്കുന്നത് വൈകാതെ ആപ്പിൽ കാണിക്കും. വലിയ കമ്പനികളുടെ ഓഹരികൾ കുറഞ്ഞ തുകയ്ക്ക് വാങ്ങുന്നതിനും ഈ അക്കൗണ്ട് മാനേജർമാർ സഹായിക്കും.
ഇതിന്റെയൊക്കെ ഫലം ആപ്പിൽ തെളിഞ്ഞു കാണാം എന്നതുകൊണ്ട് നിക്ഷേപകർക്കു സംശയം ഉണ്ടാകില്ല.
നിക്ഷേപകരുടെ വ്യക്തി വിവരങ്ങൾ കൈക്കലാക്കി ഇതും തട്ടിപ്പിനായി സംഘം ഉപയോഗിക്കുന്നുണ്ട്. കൊച്ചിയിലെ വ്യവസായിയുമായി സംസാരിക്കാൻ ഡാനിയേൽ എന്നു വിശേഷിപ്പിച്ച മലയാളിയെ തന്നെ തട്ടിപ്പുകാർ നിയോഗിച്ചു.
ഇതേ തട്ടിപ്പുകാർ വിദേശരാജ്യങ്ങളിൽ താമസിക്കുന്ന മലയാളികളോട് മലയാളത്തിൽ തന്നെ സംസാരിച്ച് തട്ടിപ്പു നടത്തിയതിന്റെ വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്. വിവിധ സംസ്ഥാനങ്ങളിലുള്ളവർക്ക് പണം നഷ്ടമായിട്ടുണ്ട്.
പണം നിക്ഷേപിക്കുന്നവരുടെ വിശ്വാസ്യത എല്ലാ വിധത്തിലും നേടിയെടുക്കാൻ തട്ടിപ്പുകാർ ശ്രദ്ധിക്കാറുണ്ട്. മര്യാദയോടെയുള്ള സംസാരവും വിശേഷം തിരക്കലുമെല്ലാം ഇതിലുണ്ട്.
പണം നിക്ഷേപിക്കുന്നത് തുടങ്ങിക്കഴിഞ്ഞാൽ കൂടുതൽ നിക്ഷേപിക്കുന്നതിനു നിർബന്ധിച്ചു തുടങ്ങും. സമ്പാദ്യം തീർന്ന ശേഷം വായ്പ എടുത്തുവരെ ഇത്തരത്തിൽ പണം നിക്ഷേപിച്ചവരുണ്ട്.
അതിന്റെ വിവരങ്ങൾ ഇന്റർനെറ്റിലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]