ബീഹാറിലെ ദർഭംഗ വിമാനത്താവളത്തിൽ നിന്നും ഒരു പൈലറ്റ് പകര്‍ത്തിയ ദൃശ്യങ്ങൾ, സമൂഹ മാധ്യമങ്ങളില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ സുരക്ഷയെ കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്കാണ് തുടക്കം കുറിച്ചത്. വീഡിയോയില്‍ ഒരു വിമാനത്തിന് സമീപത്ത് റണ്‍വേയിൽ കുന്തിച്ചിരുന്ന് മൂത്രമൊഴിക്കുന്ന ഒരു വൃദ്ധനെ കാണാം.
അദ്ദേഹം വിമാനത്തില്‍ നിന്നും ഏതാനും മീറ്റര്‍ മാത്രം അകലെയായിരുന്നു ഇരുന്നിരുന്നത്. വിചിത്രമായ ഈ സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള ചര്‍ച്ചകൾക്ക് തുടക്കം കുറിച്ചതിന് പിന്നാലെ വീഡിയോ വൈറലായി.
കോക്ക്പിറ്റിൽ നിന്ന് പൈലറ്റ് റെക്കോർഡ് ചെയ്ത വീഡിയോയിൽ, വെളുത്ത കുർത്ത – പൈജാമ ധരിച്ച ഒരു വൃദ്ധനായ മനുഷ്യൻ റണ്‍വേയില്‍ നിന്നും സമീപത്തെ കുറ്റിക്കാട്ടിലേക്ക് കുനിഞ്ഞിരുന്ന് മൂത്രമൊഴിക്കുന്നത് കാണാം. വീഡിയോയുടെ തുടക്കം വിമാനത്തിലെ കോക്പിറ്റാണ്.
അവിടെ നിന്നും വിമാനത്തിന് സമീപത്തായി വിമാനത്തില്‍ കയറാനായി ആളുകൾ വരിവരിയായി നില്‍ക്കുന്നത് കാണാം. ഇവരാരും തന്നെ വൃദ്ധനെ ശ്രദ്ധിക്കുന്നേയില്ല.
അല്പം കൂടി സൂം ചെയ്യുമ്പോൾ റണ്‍വേയ്ക്ക് അരികിലായി കുറ്റിക്കാട്ടിലേക്ക് കുന്തിച്ചിരുന്ന മുത്രമൊഴിക്കുന്ന വൃദ്ധനെ കാണാം. വീണ്ടും ആ കാഴ്ചയില്‍ നിന്നും കോക്പിറ്റിലേക്കും വിമാനത്താളത്തിലേക്കും ക്യാമറ ചലിക്കുന്നു.
ഈ സമയം ദൂരെ മറ്റ് വിമാനങ്ങൾ പാര്‍ക്ക് ചെയ്തിരിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. ആദര്‍ശ് ആനന്ദ് എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച ദൃശ്യങ്ങൾ ഇതിനകം മൂന്ന് ലക്ഷത്തോളം പേര് കണ്ടു കഴിഞ്ഞു.
दरभंगा एयरपोर्ट पर पायलट
ने कॉकपिट से यह वीडियो बनाया है। pic.twitter.com/5LXtTRVLDm — Adarsh Anand (@ExplorerAdarsh) August 30, 2025 വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് രസകരമായ കുറിപ്പുകളുമായെത്തിയത്.
സാധാരണക്കാർ വിമാനത്തിൽ യാത്ര ചെയ്യുന്നത് നല്ലതാണെന്ന് ഒരു കാഴ്ചക്കാരനെഴുതി. പെട്ടെന്നുള്ള ശങ്ക തീര്‍ക്കാനുള്ള ഒരു സ്വാഭാവിക ശ്രമം എന്നായിരുന്നു മറ്റൊരു കുറിപ്പ്.
ഇതെരു പ്രശ്നമുള്ള കേസല്ല. ഇന്ത്യ മുഴുവനും ഈ ദൃശ്യം നിങ്ങൾക്ക് കാണാന്‍ കഴിയുമെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി.
വീഡിയോ വൈറലായെങ്കിലും എന്താണ് സംഭവിച്ചതെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. വൃദ്ധനായ അദ്ദേഹം വിമാനത്തിലെ യാത്രക്കാരനായിരുന്നോ എന്നോ, വിമാനം ഏതാണെന്നോ ഉള്ള വിവരങ്ങളും ലഭ്യമല്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]