ബ്രിട്ടൻ: ആരോഗ്യ സംരക്ഷണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുന്നേറുകയാണ്. എന്നാൽ പുതിയ സാങ്കേതികവിദ്യ ഉണ്ടായിരുന്നിട്ടും, രോഗികളെ ചികിത്സിക്കുന്നതിനുള്ള പരമ്പരാഗത രീതികളിൽ പലതും അതേപടി തുടരുന്നു.
അത്തരത്തിലുള്ള ഒരു ഉപകരണമാണ് സ്റ്റെതസ്കോപ്പുകൾ. രോഗികളുടെ ഹൃദയമിടിപ്പ് ഉൾപ്പെടെ പരിശോധിക്കാൻ ഡോക്ടർമാർ കാലാകാലങ്ങളായി സ്റ്റെതസ്കോപ്പുകൾ ഉപയോഗിക്കുന്നുണ്ട്.
1816 മുതൽ ഒരു ഡോക്ടറുടെ ടൂൾകിറ്റിന്റെ ഭാഗമായി അവരുടെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന സ്റ്റെതസ്കോപ്പുകൾക്ക് ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കരുത്ത് ലഭിച്ചിരിക്കുകയാണ്. ഒരു എഐ പവർ സ്റ്റെതസ്കോപ്പ് വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ.
ലണ്ടനിലെ ഇംപീരിയൽ കോളേജിലെയും ഇംപീരിയൽ കോളേജ് ഹെൽത്ത്കെയർ എൻഎച്ച്എസ് ട്രസ്റ്റിലെയും ഗവേഷകർ വികസിപ്പിച്ചെടുത്തതാണ് ഈ എഐ സ്റ്റെതസ്കോപ്പ്. കാലിഫോർണിയ ആസ്ഥാനമായുള്ള എക്കോ ഹെൽത്ത് എന്ന കമ്പനിയാണ് ഈ ഉപകരണം നിർമ്മിച്ചിരിക്കുന്നത്.
ഹൃദ്രോഗ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഈ ഉപകരണത്തിന് കഴിയുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ഒരു പ്ലേയിംഗ് കാർഡിന്റെ വലിപ്പമുള്ള ഈ പുതിയ ഉപകരണം മാഡ്രിഡിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ ഹൃദയാരോഗ്യ വിദഗ്ധരുടെ സമ്മേളനമായ യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി വാർഷിക കോൺഗ്രസിൽ ആയിരക്കണക്കിന് ഡോക്ടർമാർക്ക് മുന്നിലാണ് അവതരിപ്പിച്ചത്. വെറും 15 സെക്കൻഡിനുള്ളിൽ പ്രധാന ഹൃദ്രോഗങ്ങൾ കണ്ടെത്താൻ ഈ എഐ സ്റ്റെതസ്കോപ്പിന് കഴിയും എന്നാണ് ഗവേഷകർ പറയുന്നത്.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ ഉപകരണം ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റം ഉണ്ടാക്കും. പുതിയ എഐ സ്റ്റെതസ്കോപ്പിന് ഹൃദയത്തിന്റെ മൂന്ന് അവസ്ഥകൾ അതായത്, ഹാർട്ട് ഫെയിലർ (HF),ഏട്രിയൽ ഫൈബ്രിലേഷൻ (AF),വാൽവുലാർ ഹാർട്ട് ഡിസീസ് (VHD) എന്നിവ വെറും 15 സെക്കൻഡിനുള്ളിൽ നിർണ്ണയിക്കാൻ കഴിയും.
പരമ്പരാഗത സ്റ്റെതസ്കോപ്പ് ഹൃദയമിടിപ്പ്, ശ്വസനം പോലെ ശരീരത്തിനുള്ളിലെ ശബ്ദങ്ങൾ കേൾക്കാൻ ഒരു ഡോക്ടറെ സഹായിക്കുന്നു. എന്നാൽ എഐ സ്റ്റെതസ്കോപ്പ് ഹൃദയമിടിപ്പിലോ രക്തപ്രവാഹത്തിലോ ഒരു മനുഷ്യന്റെ ചെവികൾക്ക് ഒരിക്കലും കേൾക്കാൻ സാധിക്കാത്ത ചെറിയ മാറ്റങ്ങൾ പോലും മനസിലാക്കാൻ കഴിയുന്നതാണ്.
ഈ സ്റ്റെതസ്കോപ്പിന് വേഗത്തിൽ ഇസിജി എടുക്കാനും കഴിയും. പിടിച്ചെടുക്കുന്ന ഡാറ്റകൾ ദൃശ്യവൽക്കരിക്കാൻ കഴിയുന്ന ഒരു സ്മാർട്ട്ഫോൺ ആപ്പിലേക്ക് ബ്ലൂടൂത്ത് വഴി ഈ ഉപകരണത്തെ ബന്ധിപ്പിക്കാനും കഴിയും.
ക്ലൗഡ് അധിഷ്ഠിത എഐ അൽഗോരിതങ്ങൾ ആക്സസ് ചെയ്യുന്നതിന് സെല്ലുലാർ അല്ലെങ്കിൽ വൈ-ഫൈ കണക്റ്റിവിറ്റി ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. യുകെ മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രോഡക്റ്റ്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) ആണ് ഈ അൽഗോരിതങ്ങൾ കൈകാര്യം ചെയ്യുന്നത്.
അന്താരാഷ്ട്ര മൂല്യനിർണ്ണയ പഠനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മൂന്ന് എഐ അൽഗോരിതങ്ങളുടെയും സ്ഥിതിവിവരക്കണക്ക് ഉയർന്നതും സ്ഥിരതയുള്ളതുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു. ബ്രിട്ടനിൽ, ശ്വാസതടസം അല്ലെങ്കിൽ ക്ഷീണം പോലുള്ള പരാതികളുള്ള ഏകദേശം 12000 രോഗികളിൽ ഈ എഐ സ്റ്റെതസ്കോപ്പ് പരീക്ഷിച്ചു.
പഴയ സ്റ്റെതസ്കോപ്പിനെ അപേക്ഷിച്ച് ഇരട്ടി രോഗികളിലെ ഹൃദയസ്തംഭനം ഈ ഉപകരണം കണ്ടെത്തി. അതുപോലെ, ഏട്രിയൽ ഫൈബ്രിലേഷൻ കേസുകൾ മൂന്ന് മടങ്ങ് കൂടുതൽ കണ്ടെത്തി.
ഹൃദയ വാൽവ് പ്രശ്നങ്ങൾ കണ്ടെത്തിയതും ഇരട്ടിയാണ്. എഐ സ്റ്റെതസ്കോപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്? ഈ സ്മാർട്ട് സ്റ്റെതസ്കോപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അൽഗോരിതം അടിസ്ഥാനമാക്കിയുള്ളതാണ്.
ഇത് ഹൃദയമിടിപ്പിന്റെയും രക്തപ്രവാഹത്തിന്റെയും ശബ്ദങ്ങൾ റെക്കോർഡുചെയ്യുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. തുടർന്ന് രോഗിയുടെ ഹൃദയത്തിൽ അസാധാരണമായ ഹൃദയമിടിപ്പ് അല്ലെങ്കിൽ രോഗ ലക്ഷണമുണ്ടോ എന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഇത് തീരുമാനിക്കുന്നു.
എന്തൊക്കെ രോഗങ്ങളെയാണ് ഈ സ്റ്റെതസ്കോപ്പ് തിരിച്ചറിയുന്നത്? ഡോക്ടർമാരുടെ അഭിപ്രായത്തിൽ, ഈ എഐ സ്റ്റെതസ്കോപ്പിന് മൂന്ന് അപകടകരമായ ഹൃദ്രോഗങ്ങൾ തിരിച്ചറിയാൻ കഴിയും. 1 അയോർട്ടിക് സ്റ്റെനോസിസ്: ഹൃദയ വാൽവ് ശരിയായി തുറക്കാത്തതും രക്തപ്രവാഹത്തെ ബാധിക്കുന്നതുമായ അവസ്ഥ.
2 മിട്രൽ റീഗർജിറ്റേഷൻ: ഹൃദയ വാൽവ് ശരിയായി അടയാതെ രക്തം വിപരീത ദിശയിലേക്ക് ഒഴുകുന്ന അവസ്ഥ. 3 ഹൃദയസ്തംഭനം: ഹൃദയത്തിന് ശരിയായി രക്തചംക്രമണം നടത്താൻ കഴിയാതെ വരികയും ശരീരത്തിലേക്കുള്ള രക്ത വിതരണം കുറയുകയും ചെയ്യുമ്പോൾ.
രോഗികൾക്കുള്ള ഗുണങ്ങൾ 1. വെറും 15 സെക്കൻഡിനുള്ളിൽ ഫലങ്ങൾ 2.
ചെലവേറിയ പരിശോധനകളുടെ ആവശ്യകത കുറയുന്നു (ഉദാ: എക്കോ, എംആർഐ) 3. നേരത്തെയുള്ള രോഗനിർണയം സമയബന്ധിതമായ ചികിത്സയിലേക്ക് നയിക്കുന്നു.
4. ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും പോലും ഉപയോഗം സാധ്യമാണ്.
5. ഡോക്ടർമാരുടെ ജോലി എളുപ്പത്തിലും വേഗത്തിലും ചെയ്യപ്പെടുന്നു ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]