ന്യൂഡൽഹി ∙ രാജ്യ തലസ്ഥാനത്ത് ഇന്നും
ന്നറിയിപ്പ്. ഹിമാചലിലും ഉത്തരാഖണ്ഡിലും ഇന്ന് റെഡ് അലർട്ടാണ്.
പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഡൽഹിയിലെ കനത്ത ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങി.
മൺസൂൺ കനത്തതിനു പിന്നാലെ സംസ്ഥാന സർക്കാർ രാജ്യതലസ്ഥാനത്തു പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
ഉത്തരാഖണ്ഡ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴ ശക്തമായതിനെത്തുടർന്നു ഡൽഹിയിലൂടെ ഒഴുകുന്ന യമുനാനദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.
ഒപ്പം ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജ്, വസീറാബാദ് ബാരേജ് എന്നിവിടങ്ങളിൽനിന്നു വൻതോതിൽ യമുനയിലേക്കു വെള്ളം ഒഴുക്കുന്നുമുണ്ട്. ഇന്നു വൈകിട്ടോടെ യമുനയിലെ ജലനിരപ്പ് അപകടനിലയായ 206 മീറ്റർ കടക്കുമെന്നാണു പ്രവചനം.
ഈ സാഹചര്യത്തിലാണു പ്രളയമുന്നറിയിപ്പ്.
യമുനയിൽ വെള്ളം നിറഞ്ഞൊഴുകുന്നതു തുടരുന്നതിനാൽ ഇന്നു വൈകിട്ട് 5 മുതൽ പഴയ റെയിൽവേ പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവയ്ക്കാൻ ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) നിർദേശിച്ചു. യമുന വെള്ളപ്പൊക്ക പ്രദേശങ്ങളിൽ താമസിക്കുന്നവരോടു സുരക്ഷിത സ്ഥലങ്ങളിലേക്കു മാറാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്നു ഗുരുഗ്രാമിലെ സ്കൂളുകൾക്കു കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
ക്ലാസുകൾ ഓൺലൈനായി നടത്താമെന്നു സ്കൂൾ അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ട്. ജീവനക്കാർക്കു വർക്ക് ഫ്രം ഹോം നൽകണമെന്നു സ്വകാര്യ സ്ഥാപനങ്ങളോടും നിർദേശിച്ചിട്ടുണ്ട്.
നഗരത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ ഗതാഗതക്കുരുക്കുണ്ടായി. സൗത്ത് ഡൽഹിയെയും റിങ് റോഡുകളെയുമാണ് അത് ഏറ്റവുമധികം ബാധിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]