മേക്ക് അമേരിക്ക എഗൈന്‍ മുദ്രവാക്യമുയര്‍ത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കെതിരെ ഉയര്‍ത്തി തീരുവകൾ പല തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സാധാനങ്ങളുടെ കൈമാറ്റം മുതല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ വരെ അത് നീളുന്നു.
ഇതിനിടെയാണ് മറ്റൊരു റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഇന്ത്യയില്‍ നിന്നും യുഎസിലേക്കുള്ള എല്ലാ തപാല്‍ സര്‍വ്വീസുകളും ഇന്ത്യന്‍ തപാല്‍ വകുപ്പ് അവസാനിപ്പിച്ചു.
കത്തുകൾ കൊണ്ട് പോകാന്‍ ആളില്ലെന്ന കാരണം പറഞ്ഞായിരുന്നു ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ നീക്കം. 2025 ഓഗസ്റ്റ് 25 ന് ശേഷം തപാൽ ചരക്കുകൾ സ്വീകരിക്കാൻ യുഎസിലേക്ക് പോകുന്ന വിമാനക്കമ്പനികൾ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ തപാല്‍ വകുപ്പ് യുഎസിലേക്കുള്ള തപാല്‍ സര്‍വ്വീസ് നിര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
100 ഡോളർ (ഏതാണ്ട് 8,800 രൂപ) വരെ വിലയുള്ള കത്തുകൾ, രേഖകൾ, സമ്മാനങ്ങൾ എന്നിവയുൾപ്പെടെ എല്ലാത്തരം തപാൽ വസ്തുക്കളും അമേരിക്കയിലേക്ക് അയയ്ക്കുന്നത് തപാൽ വകുപ്പ് (Department of Posts) താൽക്കാലികമായി നിർത്തിവച്ചു. 100 ഡോളർ വരെയുള്ള മൂല്യമുള്ള കത്തുകൾ, രേഖകൾ, സമ്മാന വസ്തുക്കൾ എന്നിവ ഒഴികെയുള്ള എല്ലാത്തരം തപാൽ ഉൽപ്പന്നങ്ങളുടെയും ബുക്കിംഗും താൽക്കാലികമായി, പൂർണ്ണമായി നിർത്തിവയ്ക്കാനും തപാല്‍ വകുപ്പ് വിജ്ഞാപനം പുറത്തിറക്കി.
ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് തപാലുകൾ കൊണ്ടുപോകാൻ കാരിയറുകൾ തയ്യാറാകാത്തതും ഇന്ത്യന്‍ തപാല്‍ വകുപ്പിന് അതിനുള്ള സംവിധാനങ്ങളില്ലാത്തതും മറ്റ് നിയന്ത്രണ സംവിധാനങ്ങളും കണക്കിലെടുത്താണ് നടപടിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 2025 ഓഗസ്റ്റ് 29 മുതൽ 800 ഡോളർ (ഏതാണ്ട് 70,500 രൂപ ) വരെയുള്ള സാധനങ്ങൾക്കുള്ള ഡ്യൂട്ടി-ഫ്രീ ഡി മിനിമിസ് ഇളവ് പിൻവലിക്കാൻ യുഎസ് ഭരണകൂടം തീരുമാനിച്ചതിന് പിന്നാലെയാണ് തപാല്‍ വകുപ്പിന്റെ നടപടി.
ഇതോടെ യുഎസിലേക്ക് അയയ്ക്കുന്ന എല്ലാ അന്താരാഷ്ട്ര തപാൽ വസ്തുക്കളും, അവയുടെ മൂല്യം പരിഗണിക്കാതെ, ആ രാജ്യത്തിനനുസരിച്ചുള്ള അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക പവർ ആക്ട് ( International Emergency Economic Power Act) താരിഫ് ചട്ടക്കൂട് അനുസരിച്ച് കസ്റ്റംസ് തീരുവയ്ക്ക് വിധേയമായിരിക്കും. വസ്ത്രങ്ങൾ, ചെറിയ വലിപ്പത്തിലുള്ള പരവതാനികൾ, രത്നങ്ങളും ആഭരണങ്ങളും, വെൽനസ് ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, ഇലക്ട്രോണിക്സ്, പാദരക്ഷകൾ എന്നിവയാണ് ഇന്ത്യയിൽ നിന്ന് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതോ നേരിട്ട് ഉപഭോക്താക്കളിലേക്ക് അയയ്ക്കുന്നതോ ആയ പ്രധാന ഉൽപ്പന്നങ്ങളിൽ ചിലത്.
ഏതാണ്ട് ഒരു മാസത്തോളം പ്രശ്നം നിലനില്‍ക്കുമെന്ന് കരുതുന്നതായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് ഡയറക്ടർ ജനറൽ അജയ് സഹായ് മാധ്യമങ്ങളോട് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]