മംഗളൂരു ∙ കൊല്ലൂർ
സൗപർണികാ നദിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത് പ്രശസ്ത വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ വസുധ ചക്രവർത്തി (45). കഴിഞ്ഞമാസം 27ന് കാറിൽ കൊല്ലൂരിലെത്തിയ വസുധ നദിക്കരയിലേക്കു പോകുന്നത് നാട്ടുകാർ കണ്ടിരുന്നു.
മണിക്കൂറുകൾ കഴിഞ്ഞിട്ടും അനാഥമായിക്കിടക്കുന്ന കാർ ശ്രദ്ധയിൽപെട്ടതോടെ നടത്തിയ തിരച്ചിലിൽ പുഴയോട് ചേർന്നുള്ള പൊന്തക്കാട്ടിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
കോർപറേറ്റ് ജീവിതം അവസാനിപ്പിച്ച് ഫൊട്ടോഗ്രഫി പഠിച്ചെടുത്ത് വനത്തിലെ വസുധയുടെ ഏകാന്തവാസം ഏറെ ശ്രദ്ധനേടിയിരുന്നു. ബെംഗളൂരുവിലെ തിരക്കുകളിൽനിന്ന് തമിഴ്നാട് നീലഗിരി കല്ലട്ടിക്കുന്നിലെ കാട്ടിലേക്ക് അവർ ജീവിതം പറിച്ചുനട്ടു.
കിക്ക് ബോക്സിങ്, കരാട്ടെ എന്നിവയിലും പ്രാവീണ്യം തെളിയിച്ചിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @kannadaprabha എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]