ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ കച്ചത്തീവ് ദ്വീപ് സന്ദർശിച്ചു. ചരിത്രത്തിൽ ആദ്യമായി ഈ ദ്വീപിലെത്തുന്ന ലങ്കൻ പ്രസിഡന്റായും ദിസനായകെ മാറി.
തമിഴ്നാട്ടിൽ നിന്നുള്ള നടനും രാഷ്ട്രീയ നേതാവുമായ വിജയ്യുടെ കച്ചത്തീവ് വിഷയത്തിലെ പരാമർശങ്ങൾക്ക് പിന്നാലെയാണ് ലങ്കൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത സന്ദർശനം. ദ്വീപിലെ മത്സ്യത്തൊഴിലാളികളുമായി സംസാരിക്കാനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകാനുമാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് ദിസനായകെ വ്യക്തമാക്കി.
കഴിഞ്ഞ ഒൻപത് ശ്രീലങ്കൻ പ്രസിഡന്റുമാർ ആരും തന്നെ കച്ചത്തീവ് സന്ദർശിച്ചിരുന്നില്ല എന്നത് ദിസനായകെയുടെ സന്ദർശനത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. തമിഴ്നാട്ടിൽ കച്ചത്തീവ് തിരിച്ചുപിടിക്കണമെന്ന വികാരം ശക്തമാകുന്നതിനിടെയാണ് ദിസനായകെയുടെ ഈ നീക്കം.
ദ്വീപിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട് ഒരു സമ്മർദത്തിനും വഴങ്ങില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 1974 ലെ ഇന്ത്യ – ശ്രീലങ്ക കരാറിന്റെ ഭാഗമായി കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുനൽകിയിരുന്നു.
എന്നാൽ തമിഴ്നാട്ടിൽ ഇന്നും ഈ തീരുമാനം വിവാദമായി തുടരുകയാണ്. ദിസനായകെയുടെ സന്ദർശനം ഈ വിഷയത്തിൽ ഇന്ത്യ – ശ്രീലങ്ക ബന്ധത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]