ഓണം നമ്മുടെ അഭിമാനമാണല്ലേ. ഇതുപോലൊരു ഉത്സവമില്ല. നമ്മുടെ വേരുകളുടെ, ഒത്തൊരുമയുടെ, ഓർമ്മകളുടെ മാധുര്യത്തിന്റെ ഓണം. ലോകത്തിന്റെ ഏത് കോണിലായാലും ഹൃദയത്തിലൊരു പുഞ്ചിരിയുമായി നമ്മൾ ഓണം വരവേൽക്കും.
ഈ ഓണക്കാലത്ത് ഇന്ത്യയിലെ മുൻനിര ജ്വല്ലറി ബ്രാൻഡുകളിലൊന്നായ തനിഷ്ക്, മിഡിൽ ഈസ്റ്റിൽ ഒരു പ്രത്യേക ഓണം എക്സ്ക്ലൂസീവ് ആഭരണ കളക്ഷൻ അവതരിപ്പിക്കുകയാണ്. അതുല്യമായ ഈ ആഭരണശ്രേണിയിലൂടെ പ്രവാസികളുടെ നാടിനോടുള്ള അടുപ്പം ഒന്നുകൂടെ ദൃഢമാക്കുകയാണ് തനിഷ്ക്.
ഓണത്തിന്റെ തനതായ സൗന്ദര്യം പകർത്തുന്ന ഈ കളക്ഷൻ കേരളത്തിന്റെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും പകർത്തുകയാണ്. ചാരുതയാർന്ന ആഭരണങ്ങളിൽ ചുണ്ടൻവള്ളവും മോഹിനിയാട്ടവും പുരവഞ്ചികളും ആന എഴുന്നള്ളിപ്പും വിരിയുന്നു.
ഈ ആഭരണങ്ങളെ വ്യത്യസ്തമാക്കുന്നത് നിർമ്മാതാക്കളുടെ അതി വൈദഗ്ധ്യവും വിശദാംശങ്ങളുടെ പൂർണ്ണതയുമാണ്. ഓരോ ആഭരണവും വ്യത്യസ്തമാകുന്നു. ഓരോന്നും ശേഖരിക്കാൻ തോന്നുന്ന ഭംഗിയുള്ളതാകുന്നു, മാത്രമല്ല തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ മാത്രമാണ് ഇവ ലഭ്യം. പ്രവാസികൾക്കാകട്ടെ ഇവ കൂടുതൽ അർത്ഥവത്താകും. കാരണം ഓണത്തിന്റെ ഉത്സാഹവും സന്തോഷവും ഊർജ്ജത്തോടെ കാത്തിരിക്കുന്നത് അവരാണല്ലോ.
എന്തുകൊണ്ടാണ് ഈ ആഭരണ കളക്ഷൻ വ്യത്യസ്തമാകുന്നത്? നമുക്ക് നോക്കാം.
ആദ്യം തന്നെ കണ്ണിന് പൊന്നിൻ കുളിർമ്മയേകുന്ന ഒരു ആഭരണം മോഹിനിയാട്ടം ഹാരം ആണ്. കേരളത്തിന്റെ തനത് കലാരൂപമായ മോഹിനിയാട്ടത്തിന്റെ ലാവണ്യവും അഴകും ഈ ആഭരണത്തിൽ സമ്മേളിക്കുന്നു. മാലയുടെ നടുവിൽ പദ്മ മുദ്ര വിടർത്തി നിൽക്കുന്ന മോഹിനിയാട്ടം നർത്തകിയാണ് മാലയുടെ ശ്രദ്ധാകേന്ദ്രം. മാലയുടെ ഡിസൈൻ ആകട്ടെ അലങ്കരിച്ച ഒരു ഓണ ഊഞ്ഞാലും.
താമര വളയാണ് മറ്റൊരു ആകർഷണം. വിശുദ്ധ, സമൃദ്ധി, ആത്മീയത എന്നിവയുടെ സങ്കലനമാണ് താമര. 22 കാരറ്റ് സ്വർണ്ണത്തിൽ തീർത്ത ഈ വള, താമരപ്പൂക്കളുടെ പാറ്റേണിലാണ്. അതിവൈദഗ്ധ്യത്തോടെ സ്വർണ്ണത്തിൽ പൂക്കൾ വിരിയുന്നു. കരവിരുതിനെ പ്രണയിക്കുന്ന ഹാൻഡ്ക്രാഫ്റ്റഡ് ജ്വല്ലറി പ്രേമികൾക്ക് ചേരുന്ന സമ്മാനമാണ് ഈ വള.
ഇനി വള്ളം കളി ഹാരമാണ്. ഓണക്കാലത്ത് കായൽപ്പരപ്പിലൂടെ പാഞ്ഞുപോകുന്ന ചുണ്ടൻവള്ളങ്ങളുടെ ഭംഗി അതുപടി പകർത്തുകയാണ് ഈ മാല. ഇതിനോടൊപ്പം സൂര്യരശ്മികളുടെ ഭംഗി പകർത്തിയ സ്വർണ്ണ വള അനായസകരമായി മാച്ച് ചെയ്യാം. താമരപ്പൂക്കളുടെ ഡിസൈൻ കൊണ്ട് അലങ്കരിച്ച ഈ വളയിൽ മാണിക്യക്കല്ലുകൾ കൂടെ ചേരുന്നു.
പരമ്പരാഗത പാലക്ക മാലയാണ് മറ്റൊരു ശ്രദ്ധേയ ഡിസൈൻ. കേരളത്തിന്റെ പാരമ്പര്യ ആഭരണ ഭംഗി സ്വന്തമാക്കാൻ അഗ്രഹിക്കുന്നവർക്ക് ചേർന്നൊരു സുവനീറാണ് 22 കാരറ്റ് സ്വർണ്ണത്തിൽ തീർത്ത ഈ പെൻഡന്റ്. പാലക്ക ഇലകളുടെ ഭംഗിയിൽ പഴമയും കേരളത്തിന്റെ പച്ചപ്പും ചേർന്ന ഈ മാല, സ്വർണ്ണവും പച്ചക്കല്ലുകളും ചേർന്നതാണ്. മോഡേൺ വസ്ത്രങ്ങൾക്കും പരമ്പരാഗത വസ്ത്രങ്ങൾക്കും ഒപ്പം ഒരുപോലെ ചേരുന്ന അഴകാണ് ഇവയ്ക്കുള്ളത്.
നാട്ടിൽ ഓണപ്പാട്ടുകൾ നാട്ടുവഴികളിൽ മുഴങ്ങാൻ തുടങ്ങുമ്പോൾ, കുറ്റിക്കാടുകളിൽ തുമ്പപ്പൂവും കാക്കപ്പുവും വിരിയാൻ ഒരുങ്ങുമ്പോൾ, നിങ്ങൾക്കും ഓണത്തിനൊരുങ്ങാം തനിഷ്കിന്റെ ഓണം ഓർമ്മകൾ പ്രത്യേക കളക്ഷനുകൾ തെരഞ്ഞെടുത്ത്. മാത്രമല്ല ഈ ഓണത്തിന് തനിഷ്കിൽ നിന്ന് ആഭരണങ്ങൾ വാങ്ങാൻ ഇനിയുമുണ്ട് ഒരു കാരണം. പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളിലും 25% വരെ കിഴിവും നിങ്ങൾക്ക് നേടാം. തനിഷ്ക് എക്സ്ക്ലൂസിവ് ഓണം കളക്ഷൻ മിഡിൽ ഈസ്റ്റിൽ ഇപ്പോൾ ഓൺലൈൻ ആയും സ്റ്റോറുകളിൽ നേരിട്ടെയും ആസ്വദിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]