‘തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കട്ടെ, മാധ്യമങ്ങളോട് ചിലത് തുറന്നു പറയാനുണ്ട്’: ലൈംഗികാതിക്രമ കേസിൽ പ്രതികരണവുമായി നടൻ സുധീഷ്
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം മലയാള സിനിമയിലെ പ്രമുഖരായ നടന്മാർക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ തനിക്കെതിരെ ഉയരുന്ന ലൈംഗിക അതിക്രമ കേസിൽ പ്രതികരണവുമായി നടൻ സുധീഷ് രംഗത്തെത്തി.
ജൂനിയർ ആർടിസ്റ്റായ നടിയുടെ ആരോപണത്തിൽ വിശദമായി മറുപടി പറയും. ചില കാര്യങ്ങൾ തുറന്ന് പറയാനുണ്ട്. വൈകാതെ മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ അറിയിക്കുമെന്നും സുധീഷ് വിശദീകരിച്ചു.
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും ശിക്ഷിക്കപ്പെടട്ടേയെന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങളെ കുറിച്ചുളള സുധീഷിന്റെ പ്രതികരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് സ്വദേശിയായ ജൂനിയർ ആർട്ടിസ്റ്റ് നൽകിയ പരാതിയിലാണ് സുധീഷിനെതിരെ കേസ് എടുത്തത്. ഒരുമിച്ച് യാത്ര ചെയ്യാം ടൂറ് പോകാമെന്ന് പറഞ്ഞ് സുധീഷ് തന്നെ ഫോണിൽ വിളിച്ചുവെന്നാണ് നടിയുടെ ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]