നിക്ഷേപം ക്ഷണിച്ചുകൊണ്ടുള്ള വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് ഖത്തറിലെ പ്രമുഖ ഇന്ധന വിതരണ കമ്പനിയുടെ മുന്നറിയിപ്പ്. കമ്പനിയുടെ പേരിൽ പൊതുജനങ്ങളിൽ നിന്നും നിക്ഷേപം ക്ഷണിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പരസ്യങ്ങളും വാർത്തകളും അടിസ്ഥാനരഹിതമാണെന്ന് ഖത്തറിലെ പ്രമുഖ എണ്ണ,പ്രകൃതിവാതക വിതരണ കമ്പനിയായ വൊഖൂദ് (WOQOD).എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇത് സംബന്ധിച്ച ജാഗ്രതാ നിർദേശം നൽകിയത്.
കമ്പനിയിൽ നിക്ഷേപം നടത്താൻ അവസരം വാഗ്ദാനം നൽകിയാണ് ഇത്തരം വ്യാജ പരസ്യങ്ങൾ പ്രചരിക്കുന്നതെന്ന് വൊഖൂദ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.കമ്പനിയോ അതിന്റെ ഏതെങ്കിലും അനുബന്ധ സ്ഥാപനങ്ങളോ ഇത്തരം പരസ്യങ്ങൾ നൽകിയിട്ടില്ലെന്നും വ്യാജ വാഗ്ദാനങ്ങൾ നൽകിക്കൊണ്ടുള്ള പരസ്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നും വൊഖൂദ് അറിയിച്ചു.
സംശയാസ്പദമായ ഇത്തരം പരസ്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ഉപഭോക്തൃ സേവന വിഭാഗത്തെ വിവരം അറിയിക്കാനും കമ്പനി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Read Also:ഖത്തറില്‍ ഗതാഗത നിയമലംഘനത്തിനുള്ള ട്രാഫിക് പിഴകള്‍ക്കുള്ള 50 ശതമാനം ഇളവ് ഇന്ന് അവസാനിക്കും
Story Highlights : Qatar fuel distribution company warning fake advertisements
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]