
ബോളിവിഡ് നടൻ സല്മാൻ ഖാന്റെ തുടക്ക കാലത്തെ രസകരമായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനും ഛായാഗ്രാഹകനുമായ ലോറൻസ് ഡിസൂസ. മേനെ പ്യാര് കിയ എന്ന സിനിമ കണ്ടതിന്റെ ഒരു ആവേശത്തില്‍ സല്മാന് 5000 രൂപ നിര്‍മാതാവ് എസ് രാമനാഥൻ നല്‍കിയെങ്കിലും സിനിമ നടന്നില്ല. സല്മാൻ വീണ്ടും വൻ ഹിറ്റുകളുടെ ഭാഗമായപ്പോള്‍ അതേ നിര്‍മാതാവ് പിന്നീട് നല്‍കിയത് അഞ്ച് ലക്ഷം രൂപയാണ്. എന്നാല്‍ സല്മാൻ നായകനായി തീരുമാനിച്ച സിനിമയില്‍ നിന്ന് നിര്‍മാതാവ് പിൻമാറി എന്നും സംവിധായകൻ ലോറൻസ് ഡിസൂസ വെളിപ്പെടുന്നു.
നിരവധി ഹിറ്റുകള്‍ സല്‍മാന്റേതായി വന്നു. വീണ്ടും നടൻ സല്‍മാനെ വിളിച്ചപ്പോള്‍ പറഞ്ഞ വാക്കുകളും ലോറൻസ് ഡിസൂസ ഓര്‍മിച്ചു. എന്തുതരം മനുഷ്യനാണ്, പണം തന്നിട്ടും സിനിമ ഒന്നും ചെയ്യുന്നില്ലോയെന്നായിരുന്നു സല്‍മാന്റെ മറുപടി. സല്‍മാനെ നായകനാക്കി ചെയ്ത സാജൻ സിനിമയ്ക്ക് നല്കിയ പ്രതിഫലം 11 ലക്ഷമായിരുന്നുവെന്നും സംവിധായകൻ ലോറൻസ് ഡിസൂസ വെളിപ്പെടുത്തുന്നു.
ടൈഗര്‍ 3യാണ് സല്മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ 39.5 കോടി ഇന്ത്യയില്‍ മാത്രം നേടി.
ലോകകപ്പ് നടക്കുമ്പോഴായിരുന്നു ടൈഗര്‍ 3 സിനിമ പ്രദര്‍ശനത്തിനെത്തിയത്. എങ്കിലും സല്മാൻ ഖാൻ നായകനായ ചിത്രം തളര്‍ന്നില്ല എന്ന് തെളിയിക്കുന്നതാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ തെളിയിക്കുന്നത്. സല്മാൻ ഖാന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറാൻ മനീഷ് ശര്‍മ സംവിധാനം ചെയ്ത ടൈഗര്‍ 3ക്കും സാധിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നിര്‍മിച്ചത് യാഷ് രാജ് ഫിലിംസ് ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net