
കരടികൾ ഭയങ്കര കള്ളന്മാരാണ്. വീട്ടിൽ കയറിയും നിർത്തിയിട്ട വാഹനങ്ങളിൽ നിന്നും ഒക്കെ അവ മോഷ്ടിക്കാറുണ്ട്. അത്തരം മോഷണങ്ങളുടെ വീഡിയോ ഒരുപാട് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്. എന്തായാലും, അങ്ങനെയൊരു സംഭവം കഴിഞ്ഞ ദിവസം ന്യൂ ഹാംഷെയറിലെ ബാർട്ട്ലെറ്റിലും നടന്നു. നിർത്തിയിട്ട കാറിൽ നിന്നും ചിപ്സ് മോഷ്ടിക്കാനായിരുന്നു കരടിയുടെ ശ്രമം.
നിർത്തിയിട്ടിരിക്കുന്ന കാറിന്റെ വിൻഡോയിലൂടെയാണ് അകത്തിരിക്കുന്ന ചിപ്സ് പാക്കറ്റുകൾ കരടി മോഷ്ടിച്ചത്. ഈ മോഷണത്തിൽ പങ്കാളികളായി കൂടെയുണ്ടായിരുന്നത് കരടിയുടെ കുഞ്ഞുങ്ങളാണ്. എന്തായാലും, ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. WMUR-TV അവരുടെ യൂട്യൂബ് ചാനലിലും ഈ വീഡിയോ പങ്കു വച്ചിട്ടുണ്ട്.
വീഡിയോയിൽ, ഒരു കരടിയേയും അതിന്റെ കുഞ്ഞുങ്ങളെയും കാണാം. അവ പയ്യെ കാറിനടുത്തെത്തുകയാണ്. പിന്നെ അതിൽ കയറാനായി ശ്രമം. ഒടുവിൽ അമ്മക്കരടി കാറിനകത്തേക്ക് കയറുന്നത് കാണാം. പിൻസീറ്റിലേക്കാണ് കയറുന്നത്. അവിടെ നിന്നും ചിപ്സ് പാക്കറ്റും മോഷ്ടിച്ച് പുറത്തേക്ക്. എന്ത് സഹായത്തിനും റെഡി എന്നതുപോലെ കുഞ്ഞുങ്ങളെയും രണ്ടിനേയും പുറത്ത് കാണാം.
എന്തായാലും, വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഒരുപാട് പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി എത്തിയത്.
കരടികളുടെ വീഡിയോ പലപ്പോഴും ഇതുപോലെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. നേരത്തെ ഒരു യുവാവ് കിടന്നുറങ്ങുന്ന മുറിയിലേക്ക് ഒരു കരടി കടന്നുവരുന്നതിന്റെ ദൃശ്യങ്ങൾ ഇതുപോലെ വൈറലായി മാറിയിരുന്നു. അതിൽ, യുവാവ് ഒന്നും അറിയാതെ മൂടിപ്പുതച്ച് കിടന്നുറങ്ങുകയാണ്. കരടി മുറിയിലൂടെ കുറച്ച് നേരം ചുറ്റിയടിച്ചതിന് ശേഷമാണ് യുവാവ് കരടിയെ കണ്ടത് തന്നെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]