
ന്യൂഡൽഹി ∙
പിന്നിൽ പാക്കിസ്ഥാൻ ആണെന്നതിനു യാതൊരു തെളിവുമില്ലെന്ന് കോൺഗ്രസ് നേതാവ്
. ഇന്ത്യയിൽ നിന്നുള്ള സർവകക്ഷി പ്രതിനിധി സംഘം സന്ദർശിച്ച 33 രാജ്യങ്ങളിൽ ഒരു രാജ്യം പോലും സംഭവത്തിൽ പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ മണിശങ്കർ അയ്യർ പറഞ്ഞു.
‘‘ഐക്യരാഷ്ട്ര സംഘടനയോ യുഎസോ പാക്കിസ്ഥാനാണ് ആക്രമണത്തിന് ഉത്തരവാദികളെന്ന് പറഞ്ഞിട്ടില്ല.
ഇതിനു പിന്നിൽ പാക്കിസ്ഥാനാണെന്ന് നമ്മൾ മാത്രമാണ് പറയുന്നത്. ഇസ്രയേലൊഴികെ, ആരും അത് വിശ്വസിക്കാൻ തയ്യാറല്ല.
ഏത് പാക്കിസ്ഥാൻ ഏജൻസിയാണ് ഈ കൃത്യം നടത്തിയതെന്ന് ആളുകളെ ബോധ്യപ്പെടുത്തുന്ന തെളിവുകളൊന്നും ഹാജരാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല’’ – മണിശങ്കർ അയ്യർ പറഞ്ഞു.
വിവാദത്തിനു തിരികൊളുത്തിയ മണിശങ്കർ അയ്യരുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായ ഭാഷയിലാണ് ബിജെപി പ്രതികരിച്ചത്. കോൺഗ്രസും അതിലെ നേതാക്കളും പാക്കിസ്ഥാനു വേണ്ടി ആർപ്പുവിളിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു.
ഇന്ത്യാ വിരുദ്ധവും പാക്കിസ്ഥാൻ അനുകൂലവുമായ പ്രചാരണങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]