
കൊച്ചി ∙ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് ആശ്വാസകരമെന്നു സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്
. കഴിഞ്ഞ ഒൻപതു ദിവസങ്ങളായി തടവിലടക്കപ്പെട്ടത് ഭാരതത്തിന്റെ മതേതരത്വവും നീതിന്യായ സംവിധാനവുമായിരുന്നു.
സാധ്യമാക്കുന്നതിനു സഹായിച്ച എല്ലാവർക്കും പ്രത്യേകിച്ച് കേന്ദ്രസർക്കാരിനും, സംസഥാന സർക്കാരിനും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഈ വിഷയത്തിൽ ഇടപെട്ട എല്ലാ ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കും നന്ദി പറയുന്നതായും മാർ റാഫേൽ തട്ടിൽ അറിയിച്ചു.
‘‘ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും നിലനിൽപ്പിനായി ഒരുമനസോടെ പ്രദർശിപ്പിച്ച ജാഗ്രത മാതൃകാപരമാണ്.
കേസിൽ ഉൾപ്പെട്ടിരിക്കുന്ന കന്യാസ്ത്രീമാർക്ക് നീതി ഉറപ്പാകുന്നതുവരെ സഭ ഈ വിഷയത്തിൽനിന്നും പിൻവാങ്ങില്ല. തികച്ചും ദുരുദ്ദേശപരമായി, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് തയ്യാറാക്കപ്പെട്ട
കുറ്റപത്രം എത്രയും വേഗം റദ്ദാക്കുകയാണ് നീതിനടപ്പിലാകുന്നതിന്റെ ആദ്യപടി. അതോടൊപ്പം, നിയമം കയ്യിലെടുത്ത, അറസ്റ്റുചെയ്യപ്പെട്ട
പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിച്ച വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം. ഭരണഘടന എല്ലാവർക്കും നൽകുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ഉറപ്പുവരുത്താൻ പൊതുസമൂഹം ഒരുമിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.’’ – മാർ റാഫേൽ തട്ടിൽ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]