
ദില്ലി: ഇടയ്ക്കിടയ്ക്ക് മൊബൈല്‍ ഫോണ്‍ സിം റീചാര്‍ജ് ചെയ്യേണ്ടിവരുന്ന തലവേദന ഒഴിവാക്കണോ? അധിക ഡാറ്റ ഉപയോഗിക്കുന്നവരുമാണോ? അങ്ങനെയുള്ളവരെ ആകര്‍ഷിക്കാന്‍ 365 ദിവസത്തെ വാലിഡിറ്റിയിലുള്ള ഒരു പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍. 1999 രൂപ മുതല്‍മുടക്കുള്ള ഈ പ്ലാനിനൊപ്പം ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ബിഎസ്എന്‍എല്‍ 1999 രൂപ റീചാര്‍ജ് പ്ലാന്‍ 1999 രൂപയ്ക്ക് 365 ദിവസം വാലിഡിറ്റിയാണ് ഈ പ്രീപെയ്ഡ് റീചാര്‍ജ് പാക്കില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നത്. ആകെ 600 ജിബി ഡാറ്റ ഇക്കാലയളവിലേക്ക് ലഭിക്കും.
ഇതിനൊപ്പം കോള്‍, എസ്എംഎസ് ആനുകൂല്യങ്ങളുമുണ്ട്. ബിഎസ്എന്‍എല്ലിന്റെ 1999 രൂപ പ്രീപെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളും ദിവസംതോറും 100 സൗജന്യ എസ്എംഎസുകളും ഒരു വര്‍ഷം ലഭിക്കും.
ഒരു വര്‍ഷ വാലിഡിറ്റിയില്‍ വരുന്ന മികച്ച ഓഫറുകളിലൊന്നായി ഇതോടെ ഈ ബിഎസ്എന്‍എല്‍ പാക് മാറുന്നു. ഈ ഓഫര്‍ ലഭിക്കുന്നതിനായി ബിഎസ്എന്‍എല്‍ വെബ്സൈറ്റോ ബിഎസ്എന്‍എല്‍ സെല്‍ഫ്കെയര്‍ ആപ്പോ വഴി റീചാര്‍ജ് ചെയ്യാം.
1 രൂപ സിം അവതരിപ്പിച്ച് ബിഎസ്എന്‍എല്‍ ഒരു രൂപയ്ക്ക് സിം കാര്‍ഡ് എടുത്താല്‍ 30 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റയും, 100 എസ്എംഎസ് വീതവും, പരിധിയില്ലാത്ത കോളും ലഭിക്കുന്ന ആസാദി കാ പ്ലാന്‍ ബിഎസ്എന്‍എല്‍ കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയിരുന്നു. 2025 ഓഗസ്റ്റ് 1 മുതല്‍ 31 വരെയായിരിക്കും ഈ ഓഫര്‍ ലഭിക്കുക.
സിം കാര്‍ഡും ഓഫറും സ്വന്തമാക്കാന്‍ തൊട്ടടുത്ത ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററോ റീടെയ്ലര്മാരായോ സമീപിക്കണം. പുതിയ സിം വരിക്കാര്‍ക്ക് മാത്രമേ ഈ അതിശയകരമായ ഓഫര്‍ ലഭ്യമാകൂവെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.
രാജ്യത്ത് കമ്പനിയുടെ 4ജി വിന്യാസം അവസാന ഘട്ടത്തോട് അടുത്തിരിക്കെയാണ് ബിഎസ്എന്‍എല്‍ വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]