
ബെംഗളൂരു: പ്രതിമാസ ഓണറേറിയം 10,000 രൂപയാക്കി വർധിപ്പാക്കാമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടകയിലെ ആശ പ്രവർത്തകർ ഓഗസ്റ്റ് 12 മുതൽ സംസ്ഥാനവ്യാപകമായി മൂന്ന് ദിവസത്തെ കുത്തിയിരിപ്പ് സമരം നടത്തും. സംസ്ഥാനത്തെ ആശ തൊഴിലാളികൾ ന്യായമായ ഓണറേറിയം ആവശ്യപ്പെടുന്നു.
നിലവിൽ കേന്ദ്ര വിഹിതമായ 3000 രൂപയടക്കം പ്രതിമാസം 8,000 രൂപയാണ് ലഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിഹിതം 5,000 രൂപയിൽ നിന്ന് 6000മാക്കി ഉയർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. കഴിഞ്ഞ ബജറ്റിൽ അംഗൻവാടി, ഉച്ചഭക്ഷണ പദ്ധതി തൊഴിലാളികൾക്ക് 1,000 രൂപയുടെ വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചുവെന്നും കർണാടക സ്റ്റേറ്റ് യുണൈറ്റഡ് ആശ വർക്കേഴ്സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി ഡി നാഗലക്ഷ്മി പറഞ്ഞു.
ആശമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്നും മിനിമം വേതനം നൽകണമെന്നുമുള്ള ദീർഘകാല ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. ഓൺലൈൻ പേയ്മെന്റ് കൈകാര്യം ചെയ്യുന്നതിനും ആശമാരുടെ പ്രകടനം നിരീക്ഷിക്കുന്നതിനുമുള്ള ഒരു മുൻനിര ഇ-ഹെൽത്ത് പ്രോഗ്രാമായ ആശ-സോഫ്റ്റിന്റെ കാര്യക്ഷമതയില്ലായ്മയിലും ആശങ്ക പ്രകടിപ്പിച്ചു.
സംസ്ഥാന സർക്കാർ 60 വയസ്സിനു മുകളിലുള്ള 2,000 സുഗമകരെയും (ആശ ഫെസിലിറ്റേറ്റർമാർ) 370 ആശമാരെയും മുൻകൂർ അറിയിപ്പ് കൂടാതെ ഒഴിവാക്കിയെന്നും ആശമാരുടെ അനുപാതം ഉയർത്തിയെന്നും അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി സി രമ പറഞ്ഞു. കർണാടകയിൽ, തെരഞ്ഞെടുപ്പ് ജോലികൾ, ജാതി സർവേ, എസ്എസ്എൽസി ബോർഡ് പരീക്ഷകൾ, ഗ്രാമമേളകൾ എന്നിവയ്ക്കെല്ലാം ആശമാരെ ഉപയോഗിക്കുന്നുവെന്നും നിശ്ചയിച്ച ജോലിക്ക് പുറത്തുള്ള നിരവധി സർവേകൾക്കും അധിക വേതനം നൽകാതെ ഉപയോഗിക്കുന്നുവെന്നും ആശമാർ ആരോപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]