
മുംബൈ ∙ മഹാരാഷ്ട്രയിൽ ദൗണ്ടിലെ യാവത് ഗ്രാമത്തിൽ സമൂഹ മാധ്യമത്തിലെ പ്രകോപനപരമായ പോസ്റ്റിനെ ചൊല്ലി വർഗീയ സംഘർഷം. ആക്ഷേപകരമായ ഒരു വാട്സാപ്പ് പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രോഷാകുലരായ ജനങ്ങൾ ചേരിതിരിഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. വാഹനങ്ങൾക്ക് തീയിട്ട
ആക്രമികൾ കടകൾ അടിച്ചുതകർത്തു.
ഗ്രാമത്തിൽ സ്ഥിരത്താമസക്കാരനല്ലാത്ത യുവാവാണ് പ്രകോപനപരാമയ പോസ്റ്റിനു പിന്നിലെന്നാണ് ആരോപണം. കസ്റ്റഡിയിലെടുത്ത ഇയാളുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
സംഘർഷ സാധ്യത കണക്കിലെടുത്ത് ആളുകൾ കൂട്ടം കൂടുന്നത് തടയുന്നതിനും സമാധാനം നിലനിർത്തുന്നതിനുമായി യാവത് ഗ്രാമത്തിൽ 48 മണിക്കൂർ നേരത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വൻ പൊലീസ് സന്നാഹമാണ് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്.
അക്രമണം നിയന്ത്രണവിധേയമാകാതെ വന്നതോടെ പൊലീസ് ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ചിലർ മനപൂർവം സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്നും ഏതെങ്കിലും മതത്തെയോ വിശ്വാസത്തെയോ അപമാനിക്കാൻ ആർക്കും അവകാശമില്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. സാമുദായിക സൗഹാർദം തകർക്കാൻ അനുവദിക്കില്ലെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം ANIയിൽ നിന്ന് എടുത്തതാണ്)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]