
കഴക്കൂട്ടം ∙ സൈറൺ മുഴക്കി പാഞ്ഞു വരുന്നത് ആംബുലൻസാണെന്നു മനസ്സിലാക്കി
സ്വയം പച്ച ലൈറ്റ് തെളിക്കും. അടിയന്തര സേവനങ്ങൾക്കുള്ള വാഹനങ്ങളെ തിരിച്ചറിഞ്ഞ് സ്വയം ഗതാഗത ക്രമീകരണം നടത്താൻ ശേഷിയുള്ള അടിയന്തര വാഹന മുൻഗണന സംവിധാനം (ഇവിപിഎസ്) കഴക്കൂട്ടം ബൈപാസിലെ ഇൻഫോസിസ് ജംക്ഷനിൽ പരീക്ഷിച്ചു വിജയിച്ചു.
നാറ്റ്പാക് വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് കെൽട്രോൺ ആണ് ഉപകരണം നിർമിച്ചത്.
തിരുവനന്തപുരം ബൈപാസ് റോഡിൽ കഴക്കൂട്ടത്തിനു സമീപം ഇൻഫോസിസ് ജംക്ഷനിലാണ് സംവിധാനം പരീക്ഷിച്ചത്. ട്രാഫിക് ജംക്ഷനുകളിൽ അടിയന്തര വാഹനങ്ങൾക്കു മുൻഗണന നൽകി യാത്രാസമയം കുറയ്ക്കുകയായിരുന്നു ലക്ഷ്യം.
ഫീൽഡ് പരീക്ഷണത്തിൽ ഒരു ആംബുലൻസിൽ വാഹന യൂണിറ്റ് ഘടിപ്പിച്ചു.
ജംക്ഷൻ യൂണിറ്റിനെ നിലവിലെ ‘ഹറി കോൾ’ സിസ്റ്റവുമായി ഘടിപ്പിച്ചു. അടിയന്തര വാഹനം എത്തുന്നതു കണ്ടെത്താൻ കൺട്രോളറിൽ ഇരുവശത്തുമുള്ള 2 ജംക്ഷനുകളുടെ ജിപിഎസ് വിവരങ്ങൾ ഉപയോഗിച്ചു.
ഇവിപിഎസ് ഉപയോഗിച്ചും അല്ലാതെയും ഒരു ആംബുലൻസ്, ജംക്ഷൻ കടന്നു പോകാനെടുത്ത സമയം താരതമ്യം ചെയ്തപ്പോൾ ഒരു ദിശയിൽ 10–25 സെക്കൻഡും തിരികെ 24 സെക്കൻഡും സമയം ലാഭിക്കാനായെന്നാണു കണ്ടെത്തൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]