
കോഴിക്കോട്: വയനാട് ദുരന്തത്തിൽ കാണാതായവരെ കണ്ടെത്തുന്നതിൻ്റെ ഭാഗമായി പുഴയിൽ തിരച്ചിൽ നടത്താൻ മുങ്ങൽ വിദഗ്ദരുടെ സഹായം തേടുന്നു. ഇരവഴിഞ്ഞി പുഴ, ചാലിയാർ എന്നിവിടങ്ങളിൽ വയനാട് ദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്താനാണ് ശ്രമം. രണ്ടു ദിവസം മുക്കം, കോടഞ്ചേരി, തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിധികളിൽ പുഴയിൽ പൊലീസ് തിരച്ചിൽ നടത്തും. ഇതിനായി മുങ്ങൽ വിദഗ്ദരുടെ സഹായം തേടി പൊലീസാണ് രംഗത്ത് വന്നത്. ഇതിന് തയ്യാറുള്ളവർ മേൽപ്പറഞ്ഞ പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യുകയോ താമരശ്ശേരി ഡി.വൈ.എസ്.പി പി പ്രമോദുമായി ഫോണിൽ (നമ്പർ – 9497990122) ബന്ധപ്പെടുകയോ ചെയ്യണം. ആവശ്യമായ സഹായങ്ങൾ പോലീസ് നൽകും. അതിനിടെ ചാലിയാറിലെ മൃതദേഹങ്ങൾ കണ്ടെത്താൻ എളമരം കടവിൽ തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. വാഴക്കാട് പൊലീസിൻ്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]