
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: ചങ്ങനാശ്ശേരി സ്വദേശിയായ യുവാവിന് 18 വര്‍ഷം കഠിന തടവും, പിഴയും; പ്രതിയെ ശിക്ഷിച്ചതിന് പിന്നിൽ സിഐ റ്റി.ഡി സുനിൽകുമാറിന്റെ പഴുതടച്ചുള്ള അന്വേഷണവും കുറ്റപത്രവും സ്വന്തം ലേഖകൻ കോതമംഗലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഢിപ്പിച്ച കേസില്‍ യുവാവിന് 18 വർഷം കഠിന തടവും 75000 രൂപ പിഴയും വിധിച്ചു. ചങ്ങനാശേരി നാലുകോടി കാരിക്കൂട്ടത്തില്‍ നിബിൻ സജി (25) ന് ആണ് മൂവാറ്റുപുഴ അഡീഷണല്‍ സെഷൻസ് കോടതി (പോക്സോ) ജഡ്ജി മഹേഷ് തടവും പിഴയും വിധിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
2019 ല്‍ ആണ് സംഭവം നടന്നത്. കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
പെണ്‍കുട്ടിയുടെ ആഭരണങ്ങളും തട്ടിയെടുത്ത് വില്‍പ്പന നടത്തി. ഇത് പിന്നീട് പൊലീസ് കണ്ടെടുത്തിരുന്നു.
ഇൻസ്പെക്ടർ ടി.ഡി സുനില്‍ കുമാർ, എസ്.ഐമാരായ ബേസില്‍ തോമസ്, വി.എം രഘുനാഥ്, എ.എസ്.ഐ ടി.എം ഇബ്രാഹിം, സീനിയർ സി പി ഒ ഷജിത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യുഷനു വേണ്ടി ജമുനാ റാണി ഹാജരായി.
തെളിവുകളും സാക്ഷിമൊഴികളും ഇല്ലാതിരുന്ന കേസിൽ
പ്രതിയെ ശിക്ഷിക്കാൻ കാരണമായത് സിഐ റ്റി.ഡി സുനിൽകുമാറിന്റെ പഴുതടച്ചുള്ള അന്വേഷണവും കുറ്റപത്രവുമാണ്. Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]