
പണം നല്‍കിയുള്ള സൗഹൃദം ‘സ്ട്രീറ്റ് ഗേള്‍ഫ്രണ്ട്സ്’ ; ആലിംഗനത്തിന് 11.58 രൂപ, ചുംബനത്തിന് 115 രൂപ, സിനിമ കാണാൻ 173 രൂപ സ്വന്തം ലേഖകൻ കൂടുതല്‍ സമയവും മൊബൈല്‍ ഫോണുകളില്‍ ഇരിക്കുന്നതുകൊണ്ട് തന്നെ പരസ്പരം സംസാരിക്കാനും ആളുകള്‍ക്ക് താല്പര്യം വളരെ കുറവാണ്. അണു കുടുംബങ്ങള്‍ ആണ് ഇന്ന് എപ്പോഴും കാണാറുള്ളത്.
അതുകൊണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധവും കുറഞ്ഞു വരികയാണ്. എന്നാല്‍ ചൈന ഈ സാമൂഹിക അവസ്ഥയെ മറികടക്കുകയാണ് എന്നാണ് റിപ്പോർട്ടുകള്‍ പുറത്തുവരുന്നത്.
ആവശ്യക്കാർക്ക് സൗഹൃദവും ആശ്വാസവും നല്കാൻ ചൈനയിലെ നിരവധി യുവതികള്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ സേവനങ്ങള്‍ക്കെല്ലാം ന്യായമായ വില നല്‍കണം എന്ന് മാത്രം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘സ്ട്രീറ്റ് ഗേള്‍ഫ്രണ്ട്സ്’ എന്നാണ് ഈ പുതിയ സൌഹൃദത്തിന്റെ പേര്.
കഴിഞ്ഞ വർഷം ഏപ്രിലില്‍ സതേണ്‍ വീക്കിലിയാണ് പുതിയ, പണം നല്‍കിയുള്ള സൌഹൃദത്തെ കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. യുവതികള്‍ തങ്ങളുടെ സൌഹൃദം വില്‍ക്കുന്നതിനും ആലിംഗനങ്ങളും ചുംബനങ്ങളും നല്‍കുന്നതിനും തെരുവുകളെ ആശ്രയിക്കുന്നതായി പിന്നാലെ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.
ഇതോടെ ചൈനയിലെ സമൂഹ മാധ്യമങ്ങളില്‍ പുതിയ സൌഹൃദത്തെ കുറിച്ച് വലിയ ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടത്. ആലിംഗനത്തിന് ഒരു യുവാൻ (11.58 രൂപ), ചുംബനത്തിന് 10 യുവാൻ (115 രൂപ), സിനിമ കാണാൻ 15 യുവാൻ (173 രൂപ) എന്നിങ്ങനെ എഴുതിയ ഒരു ബോർഡ് സഹിതം ഒരു യുവതി ഷെൻഷെൻ മെട്രോ സ്റ്റേഷനില്‍ കിയോസ്ക് സ്ഥാപിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
“വീട്ടുജോലികളില്‍ സഹായിക്കാൻ 20 യുവാൻ (231 രൂപ), നിങ്ങളോടൊപ്പം കുടിക്കാൻ മണിക്കൂറിന് 40 യുവാൻ (463 രൂപ)” എന്നെഴുതിയ പ്ലക്കാർഡുകളുമായി രണ്ട് സ്ത്രീകള്‍ കൂടി കടകള്‍ സ്ഥാപിച്ചതായും ഒരു യാത്രയില്‍ ഒപ്പം ചേര്‍ന്നാല്‍ 100 യുവാൻ (ഏകദേശം 1,200 രൂപ) ലഭിക്കുമെന്നും സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷേ, സമൂഹ മാധ്യമങ്ങളില്‍ ഈ തെരുവ് കാമുകിമാരെ കുറിച്ച് അത്രനല്ല അഭിപ്രായമല്ല ഉള്ളത്.
സൌഹൃദത്തിന് മൂല്യം കല്പിക്കുന്നത് സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ആരോപണം. ‘തെരുവ് കാമുകി’ സേവനം നിലവില്‍ നിയമത്തിന് പുറത്താണ്.
ഇത് വേശ്യാവൃത്തിയിലേക്കോ മറ്റ് ലൈംഗിക സേവനങ്ങളിലേക്കോ വളരെ വേഗം എത്തിച്ചേരാനുള്ള സാധ്യതയുണ്ടെന്ന് സിചുവാൻ ഹോങ്കി നിയമ സ്ഥാപനത്തിലെ അഭിഭാഷകനായ ഹീ ബോ പറയുന്നു. അതേസമയം സ്ത്രീയുടെ സ്വയം തെരഞ്ഞെടുപ്പിനുള്ള സാധ്യതയാണ് ‘തെരുവ് കാമുകി’ എന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]