
ലഹരിപ്പാർട്ടിക്കിടെ ലൈംഗികത്തൊഴിലാളികളുമായി ബന്ധപ്പെടാൻ മുൻ കാമുകിമാരെ നിർബന്ധിച്ച കേസ്: റാപ്പർ ‘ഡിഡ്ഡി’ കുറ്റവിമുക്തൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂയോർക്ക്∙ അമേരിക്കൻ റാപ്പറും സംഗീതജ്ഞനുമായ ഷോൺ ഡിഡ്ഡി കോംബ്സിനെ (55) , തട്ടിപ്പ് കേസുകളിൽ കുറ്റവിമുക്തനാക്കി കോടതി. ഇതോടെ ജീവപര്യന്തം തടവു ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽനിന്ന് ഡിഡ്ഡി ഒഴിവായി. അതേസമയം ലൈംഗികവൃത്തിക്കായി സ്ത്രീകളെ കൊണ്ടുവന്ന കേസിൽ ഡിഡ്ഡി കുറ്റക്കാരനാണെന്ന് മാൻഹട്ടനിലെ ഫെഡറൽ കോടതി കണ്ടെത്തിയിട്ടുണ്ട്. പരമാവധി 10 വർഷം വരെ ജയിൽശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.
2024ലാണ് ഡിഡ്ഡി അറസ്റ്റിലായത്. തൊണ്ണൂറുകളിൽ ഹിപ്ഹോപ് രംഗത്ത് ആധിപത്യം പുലർത്തിയിരുന്ന ഡിഡ്ഡി മൈക്കൽ ജാക്സൻ, ജസ്റ്റിൻ ബീബർ ഉൾപ്പെടെയുള്ള പ്രമുഖരുമായി അടുത്തബന്ധം പുലർത്തിയിരുന്നയാളാണ്. ഗ്രാമി ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിരുന്നു. കാമുകി പരാതി നൽകിയതിനുപിന്നാലെ 120 ഓളം പേർ ഡിഡ്ഡിക്കെതിരെ ലൈംഗികപീഡന പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിൽ പുരുഷന്മാരും കുട്ടികളും ഉൾപ്പെടുന്നു.
‘ഫ്രീക്സ് ഔട്ട്’ എന്ന പേരിൽ ഡിഡ്ഡി നടത്തുന്ന ലഹരിപ്പാർട്ടികളിൽ പുരുഷ ലൈംഗികത്തൊഴിലാളികളുമായി ലൈംഗികതയിലേർപ്പെടാൻ മുൻ കാമുകിമാരെ നിർബന്ധിച്ചെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഡിഡ്ഡിയുടെ സംഘം പകർത്തുകയും ചെയ്തിരുന്നു. ഡിഡ്ഡിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആയിരത്തോളം കുപ്പി ബേബി ഓയിലും അടിവസ്ത്രങ്ങളും സെക്സ് ടോയ്സുകളും കണ്ടെത്തിയിരുന്നു. ശാരീരികമായി ഉപദ്രവിച്ചും പണം വാഗ്ദാനം ചെയ്തും സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയും കാമുകിമാരെ ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ചെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ 12 അംഗ ജൂറി ഡിഡ്ഡിയെ കുറ്റവിമുക്തനാക്കുകയായിരുന്നു. യുവതികൾ സ്വന്തം ഇഷ്ടപ്രകാരം പാർട്ടികളിൽ പങ്കെടുത്തെന്നാണ് ഡിഡ്ഡിയുടെ അഭിഭാഷകർ വാദിച്ചത്.
(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് x.comൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.)