
സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയമനം: പൊലീസ് മേധാവിയെ അതൃപ്തി അറിയിച്ച് ഗവർണർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിലെ ആശയക്കുഴപ്പം സംബന്ധിച്ച് ഗവര്‍ണര്‍ പൊലീസ് മേധാവി അതൃപ്തി അറിയിച്ചു. ചുമതലയേറ്റ ശേഷം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താന്‍ രാജ്ഭവനില്‍ എത്തിയപ്പോഴാണ് ഇക്കാര്യം ചര്‍ച്ചയായത്. രാജ്ഭവന് ആവശ്യപ്പെട്ട പ്രകാരം സെക്യൂരിറ്റി വിഭാഗത്തിലേക്കു പൊലീസുകാരെ നിയമിച്ച ശേഷം ആഭ്യന്തരവകുപ്പ് ഈ നിയമനം റദ്ദാക്കിയതില്‍ ഗവര്‍ണര്‍ക്കു കടുത്ത നീരസമാണുള്ളത്.
നിലവിലെ ഒഴിവുകളിലേക്ക് രാജ്ഭവന് നിര്ദേശിച്ചവരെയാണു പൊലീസ് ആസ്ഥാനത്തുനിന്നു കഴിഞ്ഞ 28നു നിയമിച്ചത്. എന്നാല്‍ അന്നു തന്നെ ഈ നിയമനം റദ്ദാക്കി ഉത്തരവുമിറക്കി. സര്‍ക്കാരിനു താല്പര്യമില്ലാത്ത രാഷ്ട്രീയ ഇടപെടലുണ്ടായെന്നാണു സൂചന. ആവശ്യപ്പെട്ട പൊലീസുകാരെ നല്‍കിയശേഷം അന്നു തന്നെ കാരണമറിയിക്കാതെ തീരുമാനം റദ്ദാക്കിയതാണു രാജ്ഭവനെ ചൊടിപ്പിച്ചത്.
രാജേന്ദ്ര അര്‍ലേക്കര്‍ ഗവര്‍ണറായി ചുമതലയേറ്റയുടന്‍ സുരക്ഷാ വിഭാഗത്തിലെ പൊലീസുകാരുടെ നിയമനത്തെച്ചൊല്ലി സര്‍ക്കാരുമായി ഉരസിയിരുന്നു. അവിടെ ജോലി ചെയ്തിരുന്നവരെ പിന്‍വലിച്ച് പകരം പുതിയൊരു സംഘത്തെ സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. പൊലീസുകാരില്‍ ചിലര്‍ പരാതിയുമായി ഗവര്‍ണറെ സമീപിച്ചതോടെ അദ്ദേഹം ഇടപെടുകയും സര്‍ക്കാര്‍ പിന്‍വാങ്ങുകയും ചെയ്തു.