
‘സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലല്ലോ’; കോട്ടും സ്യൂട്ടും അണിഞ്ഞ് ഹൈബി, യുവനേതാക്കളെ അനുകൂലിച്ച് സതീശൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ മുതിര്‍ന്ന നേതാവ് അജയ് തറയില്‍ ഉയര്‍ത്തിയ ഖദര്‍ വസ്ത്ര പരാമര്‍ശത്തില്‍ യുവനേതാക്കളെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് . വസ്ത്രധാരണത്തില്‍ ചെറുപ്പക്കാര്‍ക്ക് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താനാകില്ലെന്ന് സതീശന് പറഞ്ഞു. ‘‘ഇപ്പോള്‍ സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലല്ലോ. അന്നത്തെ കാലത്ത് ഒരു പ്രതീകമായിട്ടാണ് ഖദര്‍ ധരിച്ചത്. ഖദര്‍ ധരിക്കുന്നതും ധരിക്കാത്തതുമായ ചെറുപ്പക്കാരുണ്ട്. വസ്ത്രധാരണത്തില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. ഞാനും എല്ലാത്തരത്തിലുള്ള വസ്ത്രവും ഉപയോഗിക്കുന്നുണ്ട്’’- സതീശന് പറഞ്ഞു.
യുവതലമുറ ഖദറിനോടു കാണിക്കുന്ന അകല്‍ച്ച സംബന്ധിച്ച് അജയ് തറയില്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പാണ് കോണ്‍ഗ്രസില്‍ ചര്‍ച്ചയായത്. യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം എന്നാണ് അജയ് തറയിലിന്റെ ചോദ്യം. ‘‘ഖദര്‍ വസ്ത്രവും മതേതരത്വവുമാണ് കോണ്‍ഗ്രസിന്റെ അസ്തിത്വം. ഖദര്‍ ഒരു വലിയ സന്ദേശമാണ്, ആദര്‍ശമാണ്, മുതലാളിത്തത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ്. ഖദര്‍ ഇടാതെ നടക്കുന്നതാണ് ന്യൂജെന്‍ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. അത് അനുകരിക്കുന്നത് കാപട്യമാണ്. നമ്മളെന്തിനാണ് ഡിവൈഎഫ്ഐക്കാരെ അനുകരിക്കുന്നത്’’– എന്നാണ് അജയ് തറയില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇതിനെതിരെ യുവനേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ഖദര്‍ ധരിക്കുന്നവരോട് ആദരവും ബഹുമാനവുമുണ്ടെന്നും അല്ലാത്തവരെ തള്ളിപറയേണ്ട കാര്യമില്ലെന്നും പ്രതികരിച്ചു. പോലും സ്ഥിരമായി ടീഷര്‍ട്ട് ധരിക്കുന്ന രാഷ്ട്രീയക്കാരനാണ്. അതു കൊണ്ട് ഖദര്‍ വസ്ത്രം മാത്രം ധരിക്കണമെന്നത് മാറ്റത്തിന്റെ മാറ്റൊലികള്‍ കേള്‍ക്കാത്തവരുടെ അഭിപ്രായമാണെന്നും അബിന്‍ വര്‍ക്കി ഫെയ്സ്ബുക്കില്‍ കുറിച്ചു. കോട്ടും സ്യൂട്ടും ധരിച്ചുള്ള ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ഹൈബി ഈഡൻ പ്രതികരിച്ചത്.