
കിരൺ കുമാറിന് ജാമ്യം; കേരള സർവകലാശാല റജിസ്ട്രാർക്ക് സസ്പെൻഷൻ– വായിക്കാം പ്രധാന വാർത്തകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേരള സര്‍വകലാശാല റജിസ്ട്രാര്‍ ഡോ. കെ.എസ്.അനിൽ കുമാറിനു സസ്പെൻഷൻ ലഭിച്ചതും സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കിരൺ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. ഇതിനിടെ ജെഎസ്കെ സിനിമ വിവാദത്തിൽ സിനിമ കണ്ടതിന് ശേഷം തീരുമാനം പറയാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.
വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മലാണ് റജിസ്ട്രാറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. റജിസ്ട്രാർ ഗവര്‍ണറോട് അനാദരവു കാട്ടിയെന്നും ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടതായും ചടങ്ങിനിടെയുണ്ടായ സംഭവങ്ങളില്‍ റജിസ്ട്രാറുടെ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നും അതിനാൽ ശിക്ഷാവിധി മരവിപ്പിക്കണമെന്നും കാണിച്ച് കിരണ്‍ കുമാർ കേരള ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല.
ശനിയാഴ്ച രാവിലെ 10 മണിക്ക് സിനിമ കാണാമെന്നാണ് ജസ്റ്റിസ് എൻ.നഗരേഷ് ഇന്നു വ്യക്തമാക്കി. പാലാരിവട്ടത്തെ ലാൽ മീഡിയ സ്റ്റുഡിയോയിൽ കോടതിക്ക് സിനിമ കാണാൻ സൗകര്യമൊരുക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു.
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചിലപ്പോള്‍ പഞ്ഞിയോ മരുന്നോ ഉപകരണങ്ങളോ കുറഞ്ഞു കാണും. ഇല്ലെന്നു പറയുന്നില്ല. ഡോക്ടര്‍ അപ്പോഴത്തെ മാനസികാവസ്ഥയില്‍ ചെയ്തതാണെങ്കിലും അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിനു യോജിച്ചതല്ല അത്. ഡോക്ടര്‍ അതു തിരുത്തിയിട്ടുണ്ട്. അതോടെ ആ വിഷയം അവസാനിച്ചുവെന്നും മന്ത്രി പറഞ്ഞു.
പൊലീസ് മേധാവി സ്ഥാനത്തേക്ക് റാവാഡ ചന്ദ്രശേഖർ എത്തിയതോടെ ഇനി യോഗേഷ് ഗുപ്തയ്ക്ക് എൻഒസി നൽകാനുള്ള സാധ്യതയാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.