
ഭർത്താവുമായി പിണങ്ങി വീട്ടിലെത്തി, വഴക്ക്; മകളുടെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി പിതാവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ (29) ആണ് മരിച്ചത്. പിതാവ് ജോസാണ് മകളെ കഴുത്തിൽ തോർത്ത് മുറുക്കി . ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം.
ആത്മഹത്യ എന്നാണ് ആദ്യം കരുതിയത്. മരണത്തിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ ജോസിനെ ചോദ്യം ചെയ്തു. പിന്നാലെയാണ് പിതാവ് കുറ്റസമ്മതം നടത്തിയത്. ഭർത്താവുമായി വഴക്കിട്ട് ജാസ്മിൻ ഇടയ്ക്കിടെ വീട്ടിൽ വന്നു നിൽക്കുന്നത് പതിവായിരുന്നു. ഇത് ജോസ് ചോദ്യം ചെയ്തത് സംഘർഷത്തിലേക്ക് നീങ്ങുകയും കഴുത്തിൽ തോർത്ത് മുറുക്കുകയുമായിരുന്നു എന്നാണ് വിവരം.