
‘കേരളം അതിസുന്ദരം’; തിരിച്ചുപോകേണ്ടെന്ന് ബ്രിട്ടിഷ് നേവിയുടെ പോർവിമാനം, പരസ്യവുമായി ടൂറിസം വകുപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ‘കേരളം അതിസുന്ദരം, എനിക്കു തിരിച്ചുപോകേണ്ട’ – പറയുന്നതു മറ്റാരുമല്ല, സാങ്കേതികത്തകരാറു മൂലം കുടുങ്ങിയ ബ്രിട്ടിഷ് റോയല്‍ നേവിയുടെ എഫ് 35 പോര്‍വിമാനമാണ്. കേരള ടൂറിസം വകുപ്പിന്റേതാണ് ലോകോത്തര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടാവുന്ന പരസ്യതന്ത്രം.
അറ്റകുറ്റപ്പണികള്‍ വൈകുന്നതിനാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുന്ന ബ്രിട്ടിഷ് പോര്‍വിമാനത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് കേരളാ ടൂറിസം വകുപ്പ് സമൂഹമാധ്യമങ്ങളില്‍ അടിപൊളി പരസ്യം പങ്കുവച്ചിരിക്കുന്നത്. ‘കേരളം അതിമനോഹരമായ സ്ഥലമാണ്. എനിക്കു തിരിച്ചുപോകേണ്ട, തീര്‍ച്ചയായും ശുപാര്‍ശ ചെയ്യുന്നു’ എന്ന പരസ്യവാചകമാണ് ചേർത്തിരിക്കുന്നത്. ഈ പരസ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് facebook/Kerala Tourism നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.