
‘എനിക്ക് വേറെ എന്ത് വഴിയാണുള്ളത്? സിദ്ധരാമയ്യയ്ക്കൊപ്പം നിൽക്കും’; ‘മുഖ്യമന്ത്രി’ വിവാദത്തിൽ മറുപടിയുമായി ഡി.കെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു∙ കർണാടക മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മറുപടിയുമായി ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ . തനിക്ക് വേറെ വഴിയില്ലെന്നും സിദ്ധരാമയ്യയ്ക്കൊപ്പം നിൽക്കുമെന്നും ഡി.െക അറിയിച്ചു. വിവാദങ്ങളിൽ പെട്ട് കർണാടക കോൺഗ്രസിനുള്ളിൽ കലാപക്കൊടി ഉയർന്നതോടെയാണ് ഡി.കെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
‘‘എനിക്ക് വെറെ എന്ത് വഴിയാണുള്ളത്? നിൽക്കും. എനിക്ക് അതിൽ എതിർപ്പില്ല. പാർട്ടി ഹൈക്കമാൻഡ് എന്ത് പറഞ്ഞാലും അവർ എന്ത് തീരുമാനിച്ചാലും അത് നിറവേറ്റപ്പെടും. എനിക്ക് അനുകൂലമായി സംസാരിക്കാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല. അതിന്റെ ആവശ്യമില്ല. ഒരു മുഖ്യമന്ത്രി ഉള്ളപ്പോൾ, അത്തരം പ്രസ്താവനകള് നടത്തേണ്ട ഒരു കാര്യവുമില്ല. പലരും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. അത് ഞാൻ മാത്രമല്ല. ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർ പാർട്ടിക്ക് വേണ്ടി അധ്വാനിച്ചിട്ടുണ്ട്, ആദ്യം നമുക്ക് അവരെക്കുറിച്ച് ചിന്തിക്കാം’’ – ഡി.കെ.ശിവകുമാർ പറഞ്ഞു.
‘‘അതെ, ഞാൻ തന്നെ മുഖ്യമന്ത്രിയായി തുടരും. എന്താണ് നിങ്ങൾക്കിത്ര സംശയം. ബിജെപിയും ജെഡിഎസും ആണോ കോൺഗ്രസ് ഹൈക്കമാൻഡ്’’ – സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് ചോദിച്ചു. കോൺഗ്രസ് സർക്കാരിന്റെ ആദ്യത്തെ രണ്ടര വർഷം സിദ്ധരാമയ്യയും അടുത്ത രണ്ടര വർഷം ഡി.കെ.ശിവകുമാറും മുഖ്യമന്ത്രി പദവി വഹിക്കുമെന്ന സൂചനകൾ ആയിരുന്നു നേരത്തെ പുറത്തുവന്നിരുന്നതെങ്കിലും അഞ്ച് വർഷക്കാലവും താൻ തന്നെ മുഖ്യമന്ത്രി പദം വഹിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞതോടെയാണ് വിവാദങ്ങൾക്ക് തിരിക്കൊളുത്തിയത്.
നിയമസഭാംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമോ അതൃപ്തിയോ ഇല്ലെന്നാണ് ഡി.കെ.ശിവകുമാർ വിഷയത്തിൽ മറുപടി നൽകിയത്. ഉത്തരവാദിത്തം മറന്ന് പരിധി വിട്ട് വിഷയത്തിൽ സംസാരിക്കുന്നവർക്ക് പിസിസി അധ്യക്ഷൻ എന്ന നിലയിൽ താൻ നോട്ടിസ് നൽകുമെന്നും ഡി.കെ. ശിവകുമാർ നേരത്തെ പറഞ്ഞിരുന്നു. അതേസമയം 138 കോൺഗ്രസ് എംഎൽഎമാരിൽ 100 പേർ ഉപമുഖ്യമന്ത്രിയായ ഡി.കെ.ശിവകുമാറിനെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെട്ട് കോൺഗ്രസ് അംഗം ഇക്ബാൽ ഹുസൈൻ രംഗത്തെത്തിയതും വിവാദമായിരുന്നു.