
വീടിനു മുന്നിൽ സ്കൂൾ ബസിൽ വന്നിറങ്ങിയ കുട്ടിയെ മറ്റൊരു ബസ് ഇടിച്ചു; അമ്മ നോക്കിനിൽക്കെ ആറു വയസ്സുകാരന് ദാരുണാന്ത്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പട്ടാമ്പി (പാലക്കാട്)∙ ഓങ്ങല്ലൂർ പുലാശേരിക്കരയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറു വയസ്സുകാരൻ മരിച്ചു.വാടനാംകുറിശ്ശി ഗവ. എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ആരവാണ് മരിച്ചത്. പുലാശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെയും ശ്രീദേവിയുടെയും മകനാണ്.
ചൊവ്വാഴ്ച വൈകിട്ട് സ്കൂൾ വിട്ട വന്നപ്പോഴാണ് അപകടം. വീടിനു മുന്നിൽ സ്കൂൾ ബസ്സിൽ വന്നിറങ്ങിയ കുട്ടിയെ മറ്റൊരു സ്കൂളിന്റെ ബസ് ഇടിക്കുകയായിരുന്നു. അമ്മ നോക്കിനിൽക്കെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ആദ്യം പട്ടാമ്പിയിലെ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.