
പഴയങ്ങാടി പുലിമുട്ടിനു സമീപം മൃതദേഹം അടിഞ്ഞു; വളപട്ടണം പുഴയിൽ ചാടിയ യുവാവിന്റേതെന്ന് നിഗമനം
കണ്ണൂർ ∙ പഴയങ്ങാടി മാട്ടൂൽ സൗത്ത് പുലിമുട്ടിനു സമീപത്തായി പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. കഴിഞ്ഞ ദിവസം വളപട്ടണം പുഴയിൽ ചാടിയ കാസർകോട് ബേക്കൽ പെരിയാട്ടടുക്കം സ്വദേശി രാജുവിന്റെ (രാജേഷ് –39) മൃതദേഹമാണിതെന്നാണു നിഗമനം.
പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം നീക്കാനുള്ള നടപടികൾ ആരംഭിച്ചു. രാജുവിന്റെ ബന്ധുക്കളോട് എത്തിച്ചേരാൻ നിർദേശം നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെയാണ് വളപട്ടണം പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തിയത്. യുവാവും ഒപ്പം ചാടിയെന്നാണ് യുവതി പറഞ്ഞത്.
നീന്തൽ വശമുള്ള യുവതി കരകയറാനുള്ള ശ്രമത്തിനിടെ ഒന്നര കിലോമീറ്റർ അകലെ കപ്പക്കടവ് ഭാഗത്ത് പുഴയോരത്ത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. യുവതി പറഞ്ഞതനുസരിച്ച്, ഒപ്പം ചാടിയ യുവാവ് പെരിയാട്ടടുക്കം സ്വദേശി രാജുവാണെന്നും മനസ്സിലാക്കുകയും ഇയാൾക്കായി തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.
എന്നാൽ കണ്ടെത്താനായില്ല. കോടതിയിൽ ഹാജരാക്കിയ യുവതിയെ തിങ്കളാഴ്ച തന്നെ ബന്ധുക്കൾക്കൊപ്പം വിട്ടിരുന്നു.
അതിനിടെ ഇന്നലെ മറ്റൊരു മൃതദേഹം കണ്ടെത്തിയിരുന്നു. അഴീക്കോട് കപ്പക്കടവിലെ ചേലോറകണ്ടിക്കൽ വീട്ടിൽ ഹരീഷിന്റെ (42) മൃതദേഹമാണ് കണ്ടുകിട്ടിയത്.
മൂന്നു ദിവസം മുൻപാണ് ഇയാൾ പുഴയിൽ ചാടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]