
പാക്ക് ജയിലിൽ 246 ഇന്ത്യക്കാർ; ഇന്ത്യയിലെ ജയിലിൽ 382 പാക്ക് പൗരൻമാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ഇന്ത്യയിലെ ജയിലിൽ കഴിയുന്നത് 382 പാക്ക് പൗരൻമാർ. സ്വദേശികളായ 81 മീൻപിടിത്തക്കാരും ഇന്ത്യൻ ജയിലുകളിൽ കഴിയുന്നുണ്ട്. അതേസമയം പാക്കിസ്ഥാന്റെ കസ്റ്റഡിയിൽ ഇന്ത്യയുടെ 53 സാധാരണ പൗരൻമാരും 193 മത്സ്യത്തൊഴിലാളികളുമുണ്ടെന്ന് ഇരു രാജ്യങ്ങളും കൈമാറിയ തടവുകാരുടെ പട്ടികയിൽ വ്യക്തമാക്കുന്നു. ശിക്ഷ പൂർത്തിയാക്കിയ 159 ഇന്ത്യക്കാരെ വിട്ടുനൽകണമെന്നും 26 ഇന്ത്യക്കാർക്കു കോൺസുലർ സേവനങ്ങൾ ലഭ്യമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
2008 ലെ കരാർ അനുസരിച്ച് ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണ് ഇരുരാജ്യങ്ങളും തടവുകാരുടെ പട്ടിക കൈമാറുക. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ ഏറക്കുറെ വിച്ഛേദിച്ചിരിക്കുകയാണ്. ആണവ സംവിധാനങ്ങളുടെ പട്ടിക എല്ലാ വർഷവും ജനുവരി ഒന്നിനു കൈമാറാറുണ്ട്.