

ഇടത് സർക്കാരിൻ്റെ തുടർച്ചയായ ആനുകൂല്യ നിഷേധം ജീവനക്കാരൻ്റെ കുടുംബ ബഡ്ജറ്റ് തകർത്തു: പങ്കാളിത്ത പെൻഷൻ , ജീവാനന്ദം പദ്ധതികൾ ഉപേക്ഷിക്കണം: കേരള എൻ ജി ഒ അസോസിയേഷൻ
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാന സർക്കാർ ജീവനക്കാരുടെ പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിക്കാതെയും 19 % ക്ഷാമബത്ത , ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശിക തുടങ്ങിയ ആനുകൂല്യങ്ങൾ നിഷേധിച്ചും ജീവനക്കാരുടെ കുടുംബ ബഡ്ജറ്റ് സർക്കാർ തകർത്തെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു .
പങ്കാളിത്ത പെൻഷൻ , ജീവാനന്ദം പദ്ധതികൾ ഉപേക്ഷിക്കണമെന്നും മെഡിസെപ്പ് ജീവനക്കാർക്ക് ഗുണകരമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആശ്രിത നിയമന പദ്ധതി അടിമറിക്കുവാനും
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനുള്ള ജീവനക്കാരൻ്റെ അവകാശം നിഷേധിക്കുവാനുള്ള തീരുമാനത്തെയും ചെറുത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ശമ്പള പരിഷ്ക്കരണ ദിനത്തോടനുബന്ധിച്ച് കോട്ടയം താലൂക്ക് ഓഫീസിന് മുമ്പിൽ കേരള എൻ ജി ഒ അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധാഗ്നി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൗൺ ബ്രാഞ്ച് പ്രസിഡൻ്റ് സജിമോൻ. സി.ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ ജി . രാധാകൃഷ്ണൻ, കണ്ണൻ ആൻഡ്രൂസ്, ഇ.എസ് അനിൽ കുമാർ ഷാജിമോൻ പി എസ് , ടി കെ അജയൻ ജില്ലാ
ഭാരവാഹികളായ ജെ ജോബിൻസൺ, ജോഷി മാത്യു ബിജു ആർ, സ്മിത ദേവകി ബിജുമോൻ പി.ബി, ജയകുമാർ കെ.എസ്, ബിന്ദു എസ് , ഷാഹുൽ ഹമീദ് സതീഷ് വാര്യത്ത് എന്നിവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]