

First Published Jul 2, 2024, 9:24 AM IST
ഹൈദരാബാദ്: നാഗ് അശ്വിന് സംവിധാനം ചെയ്ത കൽക്കി 2898 എഡി ഇന്ത്യന്‍ സിനിമയിലെ വന്‍ വിജയങ്ങളില്‍ ഒന്നായി മാറുകയാണ്. കൂടാതെ സിനിമാ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. കൽക്കി 2898 എഡി കണ്ടതിന് ശേഷം അല്ലു അർജുൻ ചിത്രത്തെ വാനോളം പുകഴ്ത്തുകയാണ് ഇപ്പോള്‍.
അല്ലു അര്ജുന് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായാണ് കല്‍ക്കി സംബന്ധിച്ച് ഒരു നീളമേറിയ കുറിപ്പ് പങ്കിട്ടത്. കൂ’മികച്ച ദൃശ്യാനുഭവം’ നൽകിയതിന് കൽക്കി 2898 എഡി ടീമിനെ അല്ലു അഭിനന്ദിക്കുന്നുണ്ട്. “#Kalki2898AD ടീമിന് അഭിനന്ദനങ്ങൾ. മികച്ച ദൃശ്യാനുഭവം. ഇതിഹാസത്തില്‍ ശക്തമായ സാന്നിധ്യമായ പ്രിയ സുഹൃത്ത് പ്രഭാസിനോട് ബഹുമാനം തോന്നുന്നു. ആ സൂപ്പർ ഹീറോയിക്ക് സാന്നിധ്യം രസകരമായിരുന്നു.” അല്ലു പറഞ്ഞു.
“അമിതാഭ് ബച്ചൻ ജി, നിങ്ങൾ ശരിക്കും പ്രചോദനമാണ്.വാക്കുകളില്ല, ഞങ്ങളുടെ കമൽ ഹാസൻ സാറിന് അഭിനന്ദനങ്ങൾ, പ്രിയ ദീപിക പദുക്കോൺ, നിങ്ങൾ അനായാസമായി ആ റോള്‍ അവതരിപ്പിച്ചു” അല്ലു മറ്റ് ക്രൂ അംഗങ്ങളെയും അഭിനന്ദിച്ചു.
പിന്നീട്, ഛായാഗ്രഹണം, കല, വസ്ത്രങ്ങൾ, എഡിറ്റിംഗ് വിഭാഗം, മേക്കപ്പ് ആർട്ടിസ്റ്റുകൾ എന്നിവയുൾപ്പെടെ മുഴുവൻ സാങ്കേതിക ടീമിനെയും അല്ലു അഭിനന്ദിച്ചു. റേസ് ഗുർറാം താരം തുടർന്നു, “വൈജയന്തി മൂവീസിനും അശ്വിനി ദത്ത് ഗാരുവിനും സ്വപ്ന ദത്തിനും പ്രിയങ്ക ദത്തിനും എല്ലാ അഭിനന്ദനങ്ങളും ഇന്ത്യൻ സിനിമയുടെ ബാർ ഉയർത്തിയതിന് ഈ റിസ്ക് എടുത്തതിന്. ക്യാപ്റ്റൻ നാഗ് അശ്വിൻ ഓരോ സിനിമാ പ്രേമികളെയും വിസ്മയിപ്പിച്ച് നമ്മുടെ തലമുറയിലെ പുതുവഴി വെട്ടിയ സംവിധായകനായിരിക്കുന്നു” അല്ലു പറഞ്ഞു.
“ആഗോള ചലച്ചിത്ര കാഴ്ചകളുടെ നിലവാരവുമായി പൊരുത്തപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള നമ്മുടെ സാംസ്കാരിക സംവേദനക്ഷമതയുള്ള ഒരു സിനിമ” എന്നാണ് കുറിപ്പിന്റെ അവസാനം അല്ലു അര്ജുന് ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. മികച്ച ദൃശ്യവിരുന്നും സൗണ്ട് ട്രാക്കും കിടിലൻ ആക്ഷൻ രംഗങ്ങളും ഹൈലൈറ്റ് ചെയ്ത് ഒരുക്കിയ ചിത്രം 2024 ജൂൺ 27-നാണ് തിയേറ്റർ റിലീസ് ചെയ്തത്.
പ്രഭാസിന്റെ ശക്തമായ തിരിച്ചുവരവാണ് ചിത്രം. ഹോളിവുഡ് സ്റ്റെലില്‍ ഉള്ള പ്രഭാസിന്റെ ആക്ഷന്‍ റൊമാന്റിക് രംഗങ്ങളാല്‍ സമ്പന്നമാണ് ചിത്രം. ഒപ്പം തന്നെ ക്ലൈമാക്സിനോട് അനുബന്ധിച്ച് ശരിക്കും ചിത്രത്തിലെ ഹീറോയായി പ്രഭാസ് പരിണമിക്കുന്നു. അതിനാല്‍ തന്നെ ചിത്രത്തിലെ രസകരമായ മൂഹൂര്‍ത്തങ്ങള്‍ എല്ലാം കൊണ്ടുപോകുന്നത് പ്രഭാസാണ്. പ്രഭാസിന്റെ ശക്തമായ തിരിച്ചുവരാവാണ് കല്‍ക്കിയുടെ വിജയം സൂചിപ്പിക്കുന്നത്.
അമിതാഭ് ബച്ചനും കമല്‍ഹാസനും പുറമേ ചിത്രത്തില്‍ ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തുന്നു.ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന് ആണ് സംവിധായകന്. ദീപിക പദുകോണ്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്മാന് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം.
Last Updated Jul 2, 2024, 9:24 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]