
ട്രെയിനിൽ പ്രസവം, പൊക്കിൾക്കൊടി വിടാതെ കൈക്കുഞ്ഞുമായി ആലുവ സ്റ്റേഷനിലിറങ്ങി; രചനയ്ക്കും കുഞ്ഞിനും ‘ഹാപ്പി ജേണി’!
കൊച്ചി ∙ യാത്രയ്ക്കിടെ ട്രെയിനിൽ പ്രസവിച്ച് ഒഡീഷ സ്വദേശിനി.
ടാറ്റാനഗർ – എറണാകുളം എക്സ്പ്രസിൽ ഭർത്താവിനൊപ്പം കൊച്ചിയിലേക്കു വരുമ്പോഴായിരുന്നു പ്രസവം. ആലുവ റെയിൽവേ സ്റ്റേഷനിൽ പ്രാഥമിക ശുശ്രൂഷ ലഭിച്ച യുവതിയും കുഞ്ഞും സുരക്ഷിതരാണ്.
Latest News
തിങ്കളാഴ്ച പുലർച്ചെ 4.10നാണ് ടാറ്റാ നഗർ-എറണാകുളം എക്സ്പ്രസ് ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ട്രെയിനിൽനിന്നു പൊക്കിൾക്കൊടി വിടാതെ താങ്ങിപ്പിടിച്ച പെൺകുഞ്ഞുമായാണ് ഒഡീഷ ബലിഗുഡ സ്വദേശി രചന റാണ ട്രെയിനിൽനിന്നിറങ്ങിയത്.
കൂടെയുണ്ടായിരുന്ന ഭർത്താവ് കൃഷ്ണ ചന്ദ്രറാണ ഉടൻ റെയിൽവേ പൊലീസിന്റെ സഹായം തേടി. അമ്മയെയും കുഞ്ഞിനെയും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ കിടത്തിയ ശേഷം റെയിൽവേ പൊലീസ് ജില്ലാ ആശുപത്രിയിൽ വിവരമറിയിച്ചു.
അവിടെ നിന്നെത്തിയ നഴ്സുമാർ കുട്ടിയുടെ പൊക്കിൾക്കൊടി മുറിച്ച് പ്രാഥമിക ശുശൂഷ നൽകി. ഇരുവരെയും ഉടൻ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം. റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സ്വീപ്പർമാരാണ് തുണി മറച്ച് സൗകര്യമൊരുക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]