
തൽക്കാലം പരിഗണിക്കാൻ കഴിയില്ല: ബെയ്ലിൻ ദാസിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കാതെ കോടതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മർദിച്ച പ്രതി അഡ്വ. ബെയ്ലിൻ ദാസിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കാതെ കോടതി. രണ്ട് മാസം വഞ്ചിയൂർ സ്റ്റേഷൻ പരിധിയിൽ പ്രവേശിപ്പിക്കരുത് എന്ന വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടാണ് പ്രതി കോടതിയിൽ ഹർജി നൽകിയത്.
എന്നാൽ ഈ ആവശ്യം തൽക്കാലം പരിഗണിക്കാൻ കഴിയില്ല എന്നാണ് കോടതിയുടെ നിലപാട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെതാണ് ഉത്തരവ്. മേയ് 19 നാണ് ബെയ്ലിൻ ദാസിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.