
സ്കൂളിൽ പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതി; മുകേഷ് എം.നായർ എത്തിയത് അപ്രതീക്ഷിതമായെന്ന് വിശദീകരണം
തിരുവനന്തപുരം ∙ ഫോര്‍ട്ട് ഹൈസ്കൂളില്‍ പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതി വിശിഷ്ടാതിഥി ആയി പങ്കെടുത്തത് വിവാദത്തിൽ. പോക്സോ കേസില്‍ പ്രതിയായ വ്ലോഗർ മുകേഷ് എം.നായരാണ് തിങ്കളാഴ്ച രാവിലെ സ്കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത്.
കോവളത്തെ റിസോര്‍ട്ടില്‍ വച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രിലില്‍ മുകേഷ് നായർക്കെതിരെ പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.
തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവത്തിന് മുകേഷ് എം.നായർ അതിഥിയായി എത്തുന്നത് അറിയിച്ചുകൊണ്ടുള്ള നോട്ടിസ്
ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുകേഷ് നായര്‍ ഫോര്‍ട്ട് ഹൈസ്കൂളില്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തത്.
അതേസമയം, മുകേഷ് വരുന്ന കാര്യം അറിയില്ലായിരുന്നുവെന്നും സ്കൂളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് പരിപാടിക്കിടയില്‍ മുകേഷിനെ കൊണ്ടുവന്നതെന്നുമാണ് പ്രധാന അധ്യാപകന് പ്രതികരിച്ചത്. പരിപാടി പകുതി ആയപ്പോഴാണ് മുകേഷ് അപ്രതീക്ഷിതമായി എത്തിയതെന്നും പ്രധാന അധ്യാപകന് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]