
ഒരുവീട്ടിൽ താമസം, വഴക്ക് പതിവ്; ഭർത്താവിന്റെ ആദ്യഭാര്യയെ കുത്തിക്കൊന്ന് രണ്ടാം ഭാര്യ
ന്യൂഡൽഹി ∙ ഡൽഹിയിൽ 40 വയസ്സുകാരിയെ ഭർത്താവിന്റെ രണ്ടാം ഭാര്യ കുത്തിക്കൊന്നു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
ജാമിയ നഗറിലെ ഫ്ലാറ്റിൽ താമസിക്കുന്ന നസ്ബു (40) ആണ് മരിച്ചത്. സംഭവത്തിൽ നസ്ബുവിന്റെ ഭർത്താവ് അൻസാർ ഖാന്റെ രണ്ടാം ഭാര്യ അഫ്സാരി ദേവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അൻസാർ ഖാൻ സൗദിയിലാണ് ജോലി ചെയ്യുന്നത്. 14, 13, 6 വയസ്സുള്ള ആൺമക്കളോടൊപ്പമാണ് അഫ്സാരി ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നത്.
ഭർത്താവിന്റെ ആദ്യ ഭാര്യയായ നസ്ബുവുമായുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
Latest News
തിങ്കളാഴ്ച രാവിലെ, ഫ്ലാറ്റിൽ മോഷണവും അക്രമവും നടന്നെന്ന വിവരത്തെ തുടർന്നാണ് പൊലീസ് ഫ്ലാറ്റിലെത്തിയത്.
പൊലീസ് നാലാം നിലയിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ മുറിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടത്. രണ്ടു മോഷ്ടാക്കൾ വീട്ടിൽ അതിക്രമിച്ചു കയറിയെന്നും ഇവരുമായുള്ള പിടിവലിയിൽ നസ്ബുവിനു കുത്തേറ്റെന്നുമാണ് അഫ്സാരി പൊലീസിനു മൊഴി നൽകിയത്.
എന്നാൽ വീട്ടിൽ അതിക്രമിച്ചു കയറിയതിന്റെയും ബലപ്രയോഗത്തിന്റെയും ലക്ഷണങ്ങൾ കാണാത്തതിനാൽ പൊലീസിനു സംശയം തോന്നി. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് അഫ്സാരി കുറ്റം സമ്മതിച്ചത്.
ഞായറാഴ്ച രാത്രി മുതൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് ഉറങ്ങിക്കിടന്നിരുന്ന നസ്ബുവിനെ അഫ്സാരി അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
നബ്സുവിന്റെ ശരീരത്തിൽ കുത്തേറ്റതിന്റെ ഒന്നിലധികം പാടുകളുണ്ടായിരുന്നു. വലിയ തർക്കത്തിനു ശേഷമാണ് കൊലപാതകം നടന്നതെന്ന് മൂത്ത രണ്ടു കുട്ടികളും പൊലീസിനു മൊഴി നൽകി.
കൊലപാതകത്തിൽ മക്കളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]