
തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല, തമാശയ്ക്ക് ചെയ്തതാണ്: വൈറൽ റീൽസ് വിവാദമായതിനു പിന്നാലെ മാപ്പ് ചോദിച്ച് യുവതി– വിഡിയോ
തീരുവനന്തപുരം ∙ ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നൃത്തം ചെയ്യുന്നതിന്റെ റീൽസ് വിവാദമായതിനു പിന്നാലെ മാപ്പ് ചോദിച്ച് യുവതി. നാഗർകോവിൽ സ്വദേശി ഷക്കീല ബാനു ആണ് മാപ്പ് ചോദിച്ച് രംഗത്തെത്തിയത്.
അപകടകരമായി ഷക്കീല ചിത്രീകരിച്ച റീൽസ് കേരളത്തിലടക്കം വലിയ ചർച്ചയായതിനു പിന്നാലെയാണ് മാപ്പപേക്ഷ. സമൂഹമാധ്യമങ്ങളിൽ റീൽസ് വൈറലായിരുന്നു.
Latest News
റീൽസ് ഇത്രയും ചർച്ചയാകുമെന്നും കരുതിയില്ലെന്നും തമാശയ്ക്ക് ചെയ്തതാണെന്നും ഷക്കീല പറഞ്ഞു.
തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല. ആരും വിഡിയോ അനുകരിക്കരുതെന്ന് അപേക്ഷിക്കുന്നതായും ഷക്കീല ബാനു പറഞ്ഞു. നാമക്കൽ – നാഗർകോവിൽ ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇറങ്ങി നിന്നാണ് ഷക്കീല ബാനു നൃത്തം ചെയ്തത്.
യുവതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണ് രംഗത്തെത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]